വെഞ്ഞാറമൂട്:ജന ജാഗ്രതാ സമിതിയ്ക്കെത്തിയ വനപാലകനെ പാങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് എം.എം.ഷാഫി മർദിച്ചതായി പരാതി.പാലോട് ഫോറസ്ററ് റെയിഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ആഫീസർ അജയൻ (53) നെയാണ് മർദ്ധിച്ചത്.തിങ്കൾ രാവിലെ 9.30 നാണ് സംഭവം.വന്യമൃഗ ശല്യവും പരിഹാരവും സംബന്ധിച്ച് രൂപീകരിച്ച ജനജാഗ്രതാ സമിതിയുടെ മീറ്റിങിന് എത്തിയപ്പോഴാണ് മോശം വാക്കുകൾ പറഞ്ഞുകൊണ്ട് കഴുത്തിൽ പിടിച്ച് തള്ളുകയും,തോളിൽ അടിച്ച് പുറത്താക്കുകയും ചെയ്തത്.രാവിലെ 9.30 ന് മീറ്റിങ് ആരംഭിക്കേണ്ടതായിരുന്നു.ഉദ്യോഹസ്ഥൻ എത്തിയതിന് പിന്നാലെ പ്രസിഡന്റും വരികയും ഇരുവരും പ്രസിഡന്റിന്റെ ക്യാബിനിൽ കടക്കുകയും ചെയ്തു.സമിതിയെ കുറിച്ചും മറ്റും സംസാരിച്ച ശേഷം ഉദ്യോഹസ്ഥൻ പറത്തിറങ്ങി.അപ്പോഴും മറ്റ് അംഗങ്ങളോ വാർഡ് മെമ്പർ മാരോ എത്തിയിരുന്നില്ല.ഫോൺ ചെയ്ത ശേഷം തിരികെ ചെന്ന ഉദ്യോഹസ്ഥനോട് പ്രസിഡന്റ് കയർക്കുകയും നിൻറെ പ്യൂൺ ആണോടാ ഞാൻ എന്ന് ആക്രോശിച്ചുകൊണ്ട് ആക്രമിക്കുകയും ആയിരുന്നു.ക്യാൻസർ രോഗത്തെ തുടർന്ന് കഴുത്തിൽ നിരവധി ശാസ്ത്ര ക്രിയ നടത്തിയിരുന്നതിനാൽ പ്രസിഡന്റ് കഴുത്തിൽ കുത്തി പിടിച്ചപ്പോൾ തന്നെ തളർന്നു പോയതായി ഫോറസ്ററ് ഉദ്യോഹസ്ഥൻ പറയുന്നു.പാങ്ങോട് പൊലീസിൽ പരാതി നൽകി.അക്രമത്തിൽ പരിക്കേറ്റ വനപാലകൻ പാലോട് പൊതുജനാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി.പരാതി ലഭിച്ചതായാലും ഇന്ന് മൊഴിയെടുത്ത് കേസ് എടുക്കുമെന്നും പാങ്ങോട് എസ്.എച്ച്.ഒ സുനീഷ് പറഞ്ഞു.
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments