വാഹനാപകടത്തിൽ മധ്യവയസ്കൻ മരിച്ചു. കൊല്ലം മുണ്ടക്കൽ സ്വദേശി മുരളീധരൻ( 57) ആണ്
കഴിഞ്ഞദിവസം രാത്രി 11 മണിയോടെ അജ്ഞാത വാഹനം തട്ടി മരിച്ചത്. ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ കൊല്ലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
വെഞ്ഞാറമൂട് പിരപ്പൻകോട് പാലവിളയിൽ വെച്ചാണ് മുരളീധരൻ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ അജ്ഞാത വാഹനം വന്നിടിച്ചത് മുരളീധരൻ തെറിച്ചു വീണു എന്ന് അറിഞ്ഞിട്ടും നിർത്താതെ കടന്നു കളയുകയുമായിരുന്നു. തുടർന്ന് നാട്ടുകാരും വെഞ്ഞാറമൂട് പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മുരളീധരന്റെ ജീവൻ രക്ഷിക്കാനായില്ല. ഇടിച്ച വാഹനത്തെ ഉടൻ കണ്ടെത്തുമെന്ന് വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജുനാഥ് അറിയിച്ചു. വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments