വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറ് .
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനോട് അനുബന്ധിച്ച് ഇന്ന് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിനു നേരെയാണ് കല്ലേറുണ്ടായത് .
വെഞ്ഞാറമൂട് കോലിയക്കോട് പുളിന്താനത്താണ് സംഭവം ഉണ്ടായത് ഇരുചക്ര വാഹനത്തിൽ മുഖം മറച്ചു എത്തിയ രണ്ടുപേർ എതിർശയിൽ വാഹനം നിർത്തി ബസ്സിനു നേരെ കല്ലെറിയുകയായിരുന്നു .
ബസ്സിന്റെ ഒരു വശത്തെ ഹെഡ്ലൈറ്റ് മാത്രമാണ് പൊട്ടിയത്.
വെഞ്ഞാറമൂട് ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സിന് നേരെയാണ് കല്ലേറ് ഉണ്ടായത് തിരുവനന്തപുരത്തുനിന്നും കഴക്കൂട്ടം വഴി വെഞ്ഞാറമൂട് ലേക്ക് ഇരുപതോളം യാത്രക്കാരുമായി വരിയായിരുന്ന വേണാട് ബസിന് നേരെ ആയിരുന്നു ആക്രമണം. രാവിലെ 10 20 ഓടുകൂടിയായിരുന്നു സംഭവം പോലീസ് സ്ഥലത്തെത്തി ബസ് ഡിപ്പോയിലേക്ക് മാറ്റുകയും യാത്രക്കാരെ സുരക്ഷിതമായി മറ്റൊരു ബസ്സിൽ വിടുകയും ചെയ്തു .

0 Comments