വട്ടപ്പാറ ഉദിമൂട് ചേഞ്ചേരിയിൽ വീടുകൾക്ക് മുകളിലേക്ക് കല്ലുകൾ പതിക്കുന്നത് കാരണം നാട്ടുകാർ പരിഭ്രാന്ത്രിയിൽ. ഇന്ന് രാവിലെയും വൈകിട്ടും വീടുകളുടെ മുകളിലേക്ക് കല്ലുകൾ പതിച്ചു.
സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്തിട്ടും കല്ലേറ് തുടരുന്ന സ്ഥിതിയാണ്. ഞായറാഴ്ച വൈകിട്ടോടെയാണ് വീടുകൾക്ക് മുകളിലേക്ക് കല്ലുകൾ പതിക്കാൻ തുടങ്ങിയത്. ഇന്നലെയും ഇന്നും ഇത് തുടരുകയാണ്. വട്ടപ്പാറ സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ചേർന്ന് പ്രദേശത്തെ ഒഴിഞ്ഞ വീടുകളിലും പറമ്പുകളിലും കാടുകളിലും തിരച്ചിൽ നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആകാശത്തു നിന്നും താഴേക്കാണ് കല്ലുകൾ പതിക്കുന്നത്. നിലവിൽ പ്രദേശത്ത് വൻ പോലീസ് സംഘം ക്യാമ്പ് .ചെയ്യുന്നുമുണ്ട്. ഒരുകാലത്ത് നാട്ടിൽ പ്രചരിച്ചിരുന്ന ചാത്തനേറിന്റെ മറ്റൊരു രൂപമാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഏറുകാരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് വട്ടപ്പാറ പോലീസ്.
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments