മൂകാംബിക സൗപര്‍ണികയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ
തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിനി സന്ധ്യയുടെ മൃതദേഹം കണ്ടെത്തി…
മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സന്ധ്യ
(ചാന്തി ശേഖർ- 41)യുടെ മൃതദേഹം രാത്രി 8 മണിയോടെ കണ്ടെത്തിയത്.ഭര്‍ത്താവും മകനും ഒഴുക്കില്‍പ്പെടുന്നത് കണ്ടാണ് യുവതി പുഴയിലേക്ക് ചാടിയിറങ്ങിയത്. ചാന്തി ഭര്‍ത്താവ് മുരുകനെയും മകൻ ആദിത്യനെയും രക്ഷപ്പെടുത്തിയെങ്കിലും ഒഴുക്കില്‍പ്പെട്ട് പോകുകയായിരുന്നു.കണ്ണേറ്റ് മുക്ക് ആണ് നീന്തൽ നന്നായി അറിയുന്ന സന്ധ്യയുടെ വീട് .തിരുവനന്തപുരത്ത് നിന്ന് 14 അംഗ സംഘമാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.

0 Comments