‘സ്മാർട്ട് ചോയ്‌സ് – ഫ്രീഡം ഡ്രൈവ്’
ലഹരി ഉപയോഗത്തിൽ നിന്ന് കുട്ടികളെ അകറ്റാൻ ലക്ഷ്യമിട്ട് ട്രാൻസ്‌ഫോമേഴ്‌സും ബ്ലോസ്സവും കൗൺസിലിംഗ് സംഘടനകളും ചേർന്ന് ‘സ്മാർട്ട് ചോയ്‌സ് – ഫ്രീഡം ഡ്രൈവ്’ എന്ന പേരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.
സ്ക്രീൻ, മയക്കുമരുന്ന് ലഹരികളുടെ ദോഷങ്ങളെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥികളെ ബോധവത്കരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് കാസർഗോഡ് വരെയാണ് ഡ്രൈവ് നടത്തുന്നത്.
അമരവിള സി.എസ്.ഐ. സ്കൂളിൽ വെച്ച് എക്സൈസ് ജോയിന്റ് കമ്മീഷണർ വൈ. ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കായി സംഗീതം, പപ്പറ്റ് ഷോ, സംവേദനാത്മക സെഷനുകൾ, രക്ഷകർത്താക്കൾക്കുള്ള പ്രത്യേക ക്ലാസുകൾ എന്നിവ ഡ്രൈവിന്റെ ഭാഗമായി ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സ്കൂളിൽ പരിപാടി സംഘടിപ്പിക്കാനും 6235250005 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments