പോക്സോ നിയമ പ്രകാരം വെഞ്ഞാറമൂട് സ്വദേശി അറസ്റ്റിൽ.
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.
വെഞ്ഞാറമൂട് നെല്ലനാട് , ഷീജ വിലാസത്തിൽ മിഥുനെയാണ് പോക്സോ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം പ്രതി മിഥുൻ തമിഴ്നാട്ടിലും കേരളത്തിലും ആയി ഒരു മാസത്തോളമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
പ്രതിയെ കോഴിക്കോട് നിന്നും ആണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ശിൽപ ദേവയ്യ ഐ.പി.എസ്. ന്റെ നിർദേശ പ്രകാരം ആറ്റിങ്ങൽ ഡി. വൈ. എസ്. പി. കെ. ജയകുമാർന്റെ നേതൃത്വത്തിൽ നടത്തി വന്ന അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ അനൂപ് കൃഷ്ണ സബ് ഇൻസ്പെക്ടർ ഷാൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സനിത, പോലീസ് കോൺസ്റ്റബിൾ മാരായ സജി, നിധിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു .

0 Comments