ഒരു ഗ്രാമത്തെ അപ്പാടെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കിയ വൻദുരന്തത്തെ ഓർത്തെടുക്കുകയാണ് പതിനഞ്ചുകാരനായ മുഹമ്മദ് ഹാനി.*

by | Aug 13, 2024

*ഒരു ഗ്രാമത്തെ അപ്പാടെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കിയ വൻദുരന്തത്തെ ഓർത്തെടുക്കുകയാണ് പതിനഞ്ചുകാരനായ മുഹമ്മദ് ഹാനി.*
_____

വയനാട്ടിലെ മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ മുഹമ്മദ് ഹാനിക്ക് ഉറ്റവരെയെല്ലാം നഷ്ടമായി. ഉമ്മയും ഉപ്പയും സഹോദരങ്ങളും ബന്ധുക്കളും എല്ലാവരും ഉരുള്‍പൊട്ടലില്‍ മുഹമ്മദ് ഹാനിയുടെ കണ്‍മുന്നിലൂടെയാണ് ഒലിച്ചുപോയത്. നാല് മണിക്കൂർ ചെളിയില്‍ പുതഞ്ഞുകിടന്ന ഹാനി രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടാണ്. ഉമ്മുമ്മയെ രക്ഷപ്പെടുത്തിയതും ഹാനിയാണ്. മാതാപിതാക്കളും സഹോദരങ്ങളും അടുത്ത കുടുംബക്കാരും എല്ലാം ഒറ്റരാത്രി കൊണ്ട് ഒലിച്ചു പോയ ദുരന്തദിനത്തെ ഓർത്തെടുക്കുകയാണ് മുഹമ്മദ് ഹാനി എന്ന 15 കാരൻ.

”ഞങ്ങള് സന്തോഷത്തോടെ പെങ്ങൻമാരുടെ കൂടെ ഒന്നിച്ചിരുന്ന് കളിച്ച രാത്രിയായിരുന്നു അത്. ഞാന്‍ മീഡിയയായിട്ടും മറ്റുള്ളവര് രക്ഷാപ്രവര്‍ത്തകരായിട്ടും. വല്ലുമ്മയും ‍ഞങ്ങള്‍ക്കൊപ്പം കളിക്കാൻ കൂടി. മഴ കൂടുന്നതും വെള്ളം പൊങ്ങുമ്ബോള്‍ രക്ഷാപ്രവർത്തനം നടത്തുന്നതും ഒക്കെയായിരുന്ന കളി. അപ്പോഴൊന്നും ഇങ്ങനെയൊരു സംഭവം ഉണ്ടാകുമെന്ന് കരുതീല്ല. സാധാരണ ഞങ്ങള് പതിനൊന്നരക്കേ ഫുഡ് കഴിക്കാറുള്ളൂ. അന്ന് എട്ടരയായപ്പോ ഫുഡ് റെഡിയായി. ഞാനപ്പോ ചോദിച്ചു, എന്തിനാ ഉമ്മാ ഇത്രയും നേരത്തെ ഫുഡ് റെ‍ഡിയാക്കീതെന്ന്. ഉരുള്‍പൊട്ടി പോകുമ്ബോ എല്ലാർക്കും കൂടി ഒപ്പം പോകാനാണോ എന്ന്. ഉമ്മ അപ്പോ എന്നെ അടിച്ചിട്ട് പറഞ്ഞു, പോകുവാണെങ്കി അങ്ങനെ പോകുവല്ലേ നല്ലത് എന്ന്.

അന്ന് രാത്രി ചെറിയ രീതിയില്‍ മലവെള്ളം വന്നപ്പോ എല്ലാരും കൂടി, ഉപ്പാന്‍റെ അനിയനും ഫാമിലീം വീട്ടിലേക്ക് വന്നതാണ്. പിന്നെ അവര് പോയില്ല. ഭക്ഷണം കഴിച്ച്‌ എല്ലാരും കിടന്നു. പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ട് ഉറക്കത്തീന്ന് എണീറ്റ് ചുമരിലേക്ക് നോക്കിയപ്പോ ചുമര് വിണ്ടുപോകുന്നത് കണ്ടു. പെട്ടെന്ന് വീടൊന്ന് കുലുങ്ങി. ഉമ്മച്ചീ എന്ന് ഞാന്‍ വിളിച്ചതും ഞാൻ പുറകോട്ട് തെറിച്ച്‌ പോയി. മണ്ണിനടിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് കൈ പൊക്കിയപ്പോള്‍ ഒരു ജനലില് പിടുത്തം കിട്ടി. അതില് പിടിച്ചു കയറി. അപ്പുറത്തെ സൈഡില് ഉമ്മയുണ്ട്. ഞാന്‍ അനങ്ങിയാ താഴെപോകും. എങ്ങനെയോ ഉമ്മുമ്മയുടെ അടുത്തെത്തി, എണീപ്പിച്ച്‌ ഒരു കമ്ബിയില് പിടിപ്പിച്ച്‌, അവിടെ പിടിച്ചോളാന്‍ പറഞ്ഞു. ഞാന്‍ ഇരിക്കുകയാണ്. എന്‍റെ തലക്ക് മുകളില് സ്ലാബാണ്. ഒരു സൈഡില് ചുമരും മറ്റൊരു സൈഡില്‍ മലയും. പെട്ടെന്ന് മലയില്‍ നിന്ന് ഒരു ശബ്ദം. ഞാന്‍ നോക്കീപ്പോ കണ്ടത് മലയില്‍ നിന്ന് വീടുകളൊക്കെ അടിച്ചുതുടച്ച്‌ വെള്ളം ഒഴുകിവരുന്നതാണ്. എനിക്ക് മനസ്സിലായി. മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണെന്ന്.

ഏകദേശം വീടുകളൊക്കെ പോയി എന്ന് എനിക്ക് മനസിലായി. എനിക്ക് ജീവനുണ്ടെന്ന സമാധാനമുണ്ടായിരുന്നു. പെട്ടെന്നാണ് രണ്ടാമത്തെ ഉരുള്‍പൊട്ടല് വന്നു. എനിക്ക് മനസ്സിലായി എല്ലാം, എല്ലാരും പോയി എന്ന്. ഞാനവിടെയിരുന്ന് കരഞ്ഞ്. ചെളിയില്‍ പുതഞ്ഞ് നാല് മണിക്കൂറോളം ഇരുന്ന് കരഞ്ഞു. ഞാന്‍ ഉമ്മാനോട് പറഞ്ഞ് എല്ലാരും പോയീന്നാ തോന്നണ് ഉമ്മ എന്നെ നോക്കൂലേ എന്ന്. അടുത്ത പൊട്ടല് വന്നാ ഞാനും പോകും എന്ന് തോന്നി. രണ്ടാമത് ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ എനിക്ക് മനസ്സിലായി ഞാൻ വീട്ടിലല്ല വേറെ എവിടെയോ ആണെന്ന്. മഴ പെയ്യാതിരിക്കാൻ പ്രാർത്ഥിച്ചെന്നും ഹാനി കണ്ണുനീരോടെ പയുന്നു.

നാല് മണിക്കൂറാണ് പേടിച്ച്‌ വിറച്ച്‌ ചെളിക്കകത്ത് കഴിഞ്ഞതെന്ന് മുഹമ്മദ് ഹാനി നടുക്കത്തോടെ ഓർത്തെടുക്കുന്നു. എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ഉമ്മ പറഞ്ഞു. ഞാനെന്തെങ്കിലും ചെയ്യാം എന്ന് പറഞ്ഞ്. പൈപ്പില്‍നിന്ന് പിടിവിട്ട് ടാറ്റാ സ്കൈയുടെ
കമ്ബിയില് പിടികിട്ടി. മുകളിലേക്ക് കയറിയപ്പോ ഞങ്ങള് നില്‍ക്കുന്ന അയല്‍വാസിയുടെ വീടൊഴികെ ബാക്കി എല്ലായിടത്തും കടലാണ്. തൊട്ടുമുന്നില്‍ കടലുപോലെ ചെളിവെള്ളം നിറയുന്നത് കണ്ടു. അവിടെനിന്ന് അലറി വിളിച്ചു. അവരോട് വര്‍ത്തമാനം പറയുന്ന സമയത്താണ് മോളെ കാണുന്നത്. എന്താ ചെയ്യേണ്ടതെന്ന് അറിയാതെ വന്നു. അപ്പോഴേക്കും രക്ഷാപ്രവർത്തകരെത്തി മോളെയും ഉമ്മുമ്മയെയും രക്ഷിച്ചു.”

‘എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു ഉമ്മയെ യുകെക്ക് കൊണ്ടുപോകണമെന്ന്. ബിസിനസുകാരനാകാനായിരുന്നു ഇഷ്ടം. ഉമ്മ ഇല്ലാത്തതുകൊണ്ടുള്ള വിഷമമാണ്. ചെലപ്പോ ഓരോന്നോർത്ത് സങ്കടം വരും. ഉമ്മാനെയൊക്കെ നോക്കി നല്ലൊരു ജോലിയൊക്കെയായിരുന്നു ആഗ്രഹം. മനസ് ഇപ്പോ കട്ടി വന്നപോലെ പോലെ തോന്നും. ആ നാല് മണിക്കൂര്‍ അവിടെയിരുന്ന് കരഞ്ഞത് കൊണ്ടാകാം ‘ ഒറ്റ രാത്രി കൊണ്ട് ഒറ്റക്കായിപ്പോയതിങ്ങനെയെന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നു മുഹമ്മദ് ഹാനി.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി

വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ്...

*കേരളത്തിൽ ലഹരിവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ് നിലവിലുള്ള കണക്കുകളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.*

*കേരളത്തിൽ ലഹരിവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ് നിലവിലുള്ള കണക്കുകളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.* ലഹരി വ്യാപനം കൂടുന്നതിന്റെ സൂചനകൾ * കേസുകളുടെ വർദ്ധനവ്: 2021 മുതൽ 2024 വരെയുള്ള കാലയളവിൽ കേരളത്തിൽ ലഹരി കേസുകളിൽ ഏകദേശം 330 ശതമാനം വർദ്ധനവുണ്ടായി. 2025...

തെങ്ങുംകൊട് എല്‍പി സ്‌കൂളില്‍ വര്‍ണക്കൂടാരം തുറന്നു*

*തെങ്ങുംകൊട് എല്‍പി സ്‌കൂളില്‍ വര്‍ണക്കൂടാരം തുറന്നു* #13 പ്രവര്‍ത്തന ഇടങ്ങള്‍ സ്‌കൂളില്‍ സജ്ജം# വാമനപുരം നിയോജക മണ്ഡലത്തിലെ തെങ്ങുംകൊട് സര്‍ക്കാര്‍ എല്‍.പി.എസ് സ്‌കൂളിലെ സ്റ്റാര്‍സ് പദ്ധതി പ്രകാരം നിര്‍മിച്ച മാതൃകാ പ്രീ -പ്രൈമറി വിഭാഗം വര്‍ണക്കൂടാരത്തിന്റെ ഉദ്ഘാടനം...

പഠനം നഴ്‌സിങ്, പരിശീലനം റാഗിങ് കനിവ് നഷ്ടമായ ഇന്നത്തെ തലമുറ പ്രിയാ ശ്യാം..

പഠനം നഴ്‌സിങ്, പരിശീലനം റാഗിങ് കനിവ് നഷ്ടമായ ഇന്നത്തെ തലമുറ തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ ബിരുദവിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ സഹപാഠികളുടെ ക്രൂരമായ റാഗിങ്ങില്‍പ്പെട്ട് മരിച്ചിട്ട് ഒരു വര്‍ഷമാകുന്നു. 2024- ഫെബ്രുവരി 18-നായിരുന്നു...

അജ്ഞാത മൃതദേഹം കണ്ടെത്തി

ഉദ്ദേശം 30 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആനത്തലവട്ടം ഭാഗത്ത് വാമനപുരം നദിക്കരയിൽ നിന്നും ലഭിച്ചിട്ടുണ്ട് ഈ സ്ത്രീയെ പ്പറ്റിയുളള വിവരം അറിയുന്നവർ ചിറയിൻകീഴ് പോലീസ് സ്റ്റേഷനുമായി...