17 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച 48 കാരനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ 14 ന് രാത്രിയിൽ വെഞ്ഞാറമൂട്ടിലെ ഒരു സ്ഥാപനത്തിൽ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ 17 കാരന് നേരെയാണ് മംഗലാപുരം സ്വദേശി അബ്ദുൽ അസിസ് ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ചത്.
വെഞ്ഞാറമൂട് കിഴക്കേ റോഡിലൂടെ നടന്നു പോകുകയായിരുന്ന പയ്യന്റെ പുറകെ അബ്ദുൽ അസീസ് നടന്നു ചെല്ലുകയും ശരീരത്തു സ്പർശിക്കാൻ ശ്രമം നടത്തുകയും ലൈംഗിക ചുവയുള്ള വർത്തമാനം പറയുകയും ചെയ്തു എന്നാണ് വിവരം.
ഒന്നിലധികം വട്ടം ആവർത്തിചത്തോടെ പയ്യൻ ഓടി രക്ഷപെടുകയും ബന്തുക്കളെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു. വെഞ്ഞാറമൂട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്തുണ്ടായിരുന്നവരുടെയും സി സി ടി വി ദൃശ്യങ്ങളുടെയും സഹായത്തോടെ മംഗലാപുരത്തു നന്നും ലോറിയുമായി വെഞ്ഞാറമൂട് എത്തുന്ന അബ്ദുൽ അസ്സിസ് ആണ് പ്രതി എന്ന് തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്യുകയായിരുന്നു കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു….
0 Comments