വയനാടിനെ ഹൃദയത്തോട് ചേർത്ത് പിടിച്ചു വേനൽ പ്രവാസി കൂട്ടായ്മ …!
വയനാടിന് കൈത്താങ്ങായി വെഞ്ഞാറമൂട് പ്രവാസി അസോസിയേഷൻ വേനലും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അംഗങ്ങളിൽ നിന്നും സ്വരൂപിച്ച തുക നേരിട്ടെത്തി കൈമാറിക്കൊണ്ടാണ് വേനൽ വയനാടിൻ്റെ സാന്ത്വന പ്രവർത്തനങ്ങളിൽ പങ്കാളിയായത്. വെൽഫയർ കമ്മറ്റി ചെയർമാൻ പ്രസാദ് ജോ. ജന സെക്രട്ടറി ഷജീബ്, ഓവർസീസ് കമ്മറ്റി കൺവീനർ താജുദ്ധീൻ, എക്സിക്യൂട്ടീവ് അംഗം നിജേഷ് എന്നിവർ ചേർന്നാണ് തുക കെമാറിയത്. വേനൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നസീബ്, സാന്ത്വനം കമ്മിറ്റി കോർഡിനേറ്റർ ഷഫീക്ക്, ട്രഷറർ നിസാം, കൺവീനർ സന്തോഷ് വട്ടയം മറ്റ് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സാന്ത്വന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഇതിൽ പങ്കാളികളായ ഓരോരുത്തർക്കും വേനൽ ജന.സെക്രട്ടറി സുമേഷ്, പ്രസിഡൻ്റ് ഷാജി എന്നിവർ നന്ദി അറിയിക്കുന്നു..
_______
0 Comments