രാത്രി മോഷണം രാവിലെ പോലീസിന്റെ പിടിയിൽ
തേക്കട മാടൻനട ശിവ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാമുറി കുത്തിതുറന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ വട്ടപ്പാറ പോലീസ് പിടികൂടി. തേക്കട മാടൻ നട പണയിൽ വീട്ടിൽ തമ്പി മകൻ ഷിബുവിനെയാണ് സർക്കിൾ ഇൻസ്പെക്ടർ ഗിരിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നിലവിളക്കുകൾ, ആരതി തട്ടങ്ങൾ, നിവേദ്യ പാത്രങ്ങൾ, തുടങ്ങി വിലപിടിപ്പുള്ള ക്ഷേത്രവക വസ്തു വകകൾ പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തു. മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments