ചലച്ചിത്ര അവാര്‍ഡുകള്‍ സെപ്റ്റംബര്‍ 24ന് മുഖ്യമന്ത്രി സമ്മാനിക്കും

by | Sep 19, 2022

ചലച്ചിത്ര അവാര്‍ഡുകള്‍ സെപ്റ്റംബര്‍ 24ന്
മുഖ്യമന്ത്രി സമ്മാനിക്കും

2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം 2022 സെപ്റ്റംബര്‍ 24 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ, രജിസ്‌ട്രേഷന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ.പി കുമാരന് മുഖ്യമന്ത്രി സമ്മാനിക്കും. ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും. പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം വിവിധ സംഗീതധാരകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ‘സൗണ്ട് ഓഫ് മ്യൂസിക്’ എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും.
മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട ബിജു മേനോന്‍, ജോജു ജോര്‍ജ്, നടി രേവതി, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ കൃഷാന്ദ് ആര്‍.കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാംപുഷ്‌കരന്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍ തുടങ്ങി 50 പേര്‍ മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.
2021ലെ ചലച്ചിത്ര അവാര്‍ഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കി പ്രകാശനം ചെയ്യും. മലയാള സിനിമ : നാള്‍വഴികള്‍ എന്ന റഫറന്‍സ് ഗ്രന്ഥത്തിന്റെ പ്രകാശനം ഭക്ഷ്യ, സിവില്‍ സപൈ്‌ളസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എക്കു നല്‍കിക്കൊണ്ട് നിര്‍വഹിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍, ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍, ചലച്ചിത്ര വിഭാഗം ജൂറി ചെയര്‍മാന്‍ സയ്യിദ് മിര്‍സ, രചനാ വിഭാഗം ജൂറി ചെയര്‍മാന്‍ വി.കെ ജോസഫ്, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.
പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം നടക്കുന്ന സംഗീത പരിപാടിയില്‍ 2021ലെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡ് നേടിയ പ്രദീപ് കുമാര്‍, സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ ഹിഷാം അബ്ദുല്‍ വഹാബ്, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകനും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസന്‍, മുന്‍ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ ഗായത്രി, നജിം അര്‍ഷാദ്, രാജലക്ഷ്മി, ബിജിബാല്‍, സൂരജ് സന്തോഷ്, പ്രശസ്ത പിന്നണിഗായകരയ സംഗീത ശ്രീകാന്ത്, രൂപ രേവതി, സൗമ്യ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി

വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ്...

*കേരളത്തിൽ ലഹരിവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ് നിലവിലുള്ള കണക്കുകളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.*

*കേരളത്തിൽ ലഹരിവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ് നിലവിലുള്ള കണക്കുകളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.* ലഹരി വ്യാപനം കൂടുന്നതിന്റെ സൂചനകൾ * കേസുകളുടെ വർദ്ധനവ്: 2021 മുതൽ 2024 വരെയുള്ള കാലയളവിൽ കേരളത്തിൽ ലഹരി കേസുകളിൽ ഏകദേശം 330 ശതമാനം വർദ്ധനവുണ്ടായി. 2025...

തെങ്ങുംകൊട് എല്‍പി സ്‌കൂളില്‍ വര്‍ണക്കൂടാരം തുറന്നു*

*തെങ്ങുംകൊട് എല്‍പി സ്‌കൂളില്‍ വര്‍ണക്കൂടാരം തുറന്നു* #13 പ്രവര്‍ത്തന ഇടങ്ങള്‍ സ്‌കൂളില്‍ സജ്ജം# വാമനപുരം നിയോജക മണ്ഡലത്തിലെ തെങ്ങുംകൊട് സര്‍ക്കാര്‍ എല്‍.പി.എസ് സ്‌കൂളിലെ സ്റ്റാര്‍സ് പദ്ധതി പ്രകാരം നിര്‍മിച്ച മാതൃകാ പ്രീ -പ്രൈമറി വിഭാഗം വര്‍ണക്കൂടാരത്തിന്റെ ഉദ്ഘാടനം...

പഠനം നഴ്‌സിങ്, പരിശീലനം റാഗിങ് കനിവ് നഷ്ടമായ ഇന്നത്തെ തലമുറ പ്രിയാ ശ്യാം..

പഠനം നഴ്‌സിങ്, പരിശീലനം റാഗിങ് കനിവ് നഷ്ടമായ ഇന്നത്തെ തലമുറ തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ ബിരുദവിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ സഹപാഠികളുടെ ക്രൂരമായ റാഗിങ്ങില്‍പ്പെട്ട് മരിച്ചിട്ട് ഒരു വര്‍ഷമാകുന്നു. 2024- ഫെബ്രുവരി 18-നായിരുന്നു...

അജ്ഞാത മൃതദേഹം കണ്ടെത്തി

ഉദ്ദേശം 30 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആനത്തലവട്ടം ഭാഗത്ത് വാമനപുരം നദിക്കരയിൽ നിന്നും ലഭിച്ചിട്ടുണ്ട് ഈ സ്ത്രീയെ പ്പറ്റിയുളള വിവരം അറിയുന്നവർ ചിറയിൻകീഴ് പോലീസ് സ്റ്റേഷനുമായി...