സഞ്ജു സാംസണിനു തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പരയിലും ഇന്ത്യന്‍ ടീമിലേക്കു നറുക്കുവീണു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിട്ടുണ്ട്.
സഞ്ജു സാംസണിനെക്കൂടാതെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, പേസര്‍മാരായ ആവേശ് ഖാന്‍, അര്‍ഷ് ദീപ് സിങ് എന്നിവരും ഏകദിന ടീമില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ദിനേശ് കാര്‍ത്തിക് ടീമിന്റെ ഭാഗമല്ല. സഞ്ജുവും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.
വിന്‍ഡീസ് പര്യടത്തില്‍ മൂന്ന് ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ഇന്ത്യ കളിക്കുന്നത്. ഈ മാസം 22നാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. രണ്ടും മൂന്നും ഏകദിനങ്ങള്‍ 24, 27 തിയ്യതികളിലായി നടക്കും. എല്ലാ മല്‍സരങ്ങളും ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് ആരംഭിക്കുന്നത്. ജൂലൈ 29നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. ആഗസ്റ്റ് 1, 2, 6, ഏഴ് തിയ്യതികളിലായിട്ടാണ് തുടര്‍ന്നുള്ള മല്‍സരങ്ങള്‍.
ഇന്ത്യന്‍ ഏകദിന ടീം:
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍ , പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.
0 Comments