സാഹിതീ സല്ലാപം, ജഗതി, സിൽവർ ഹോം
സീനിയർ സിറ്റിസൻ സർവീസ് കൌൺസിലി ന്റെ സാഹിത്യ സംഘടനയായ സഹിതീ സല്ലാപത്തിന്റെ മാസയോഗം പതിവ് പോലെ മൂന്നാം ഞായറാഴ്ച്ച, ക്രിസ്മസ് പരിപാടികളോടെ ജഗതി സിൽവർ ഹോമിൽ അരങ്ങേറി.കവിയരങ്, പ്രഭാഷണം, പൊതു ചർച്ച, പുസ്തകചർച്ച എന്നീ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. 2 മണിക്ക് ആരംഭിച്ച കവിയരങ്ങിന്റെ അധ്യക്ഷ റിട്ടയേർഡ് എഛ് എം ശ്രീമതി ചാൻസി റാണിയാ യിരുന്നു.റിട്ടയേർഡ് എഛ് എം ശ്രീമതി സുധർമ അമരവിള കവിയരങ് ഉദ്ഘാടനം ചെയ്തു. 4.30 നു അവസാനിച്ച കവിയരങ്ങിന് ശേഷംപ്രശസ്ത കവി കരിക്കകം ശ്രീകുമാർ കേക്ക്മുറിച്ച് ക്രിസ്മസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് ശ്രീ മുക്കൂട് ഗോപാലകൃഷ്ണൻ ശ്രീമതി കൃഷ്ണമ്മ രാഘവന് സഹിതീ സല്ലാപത്തിന്റെ വക സെൽ ഫോൺ ക്രിസ്മസ് സമ്മാനമായി നൽകി.
തുടർന്ന് ശ്രീ കരിക്കകം ശ്രീകുമാർ രാഗം താളം കവിതയിൽ എന്ന വിഷയം ദീർഘവും മനോഹരവുമായ പ്രഭാഷണമായി അവതരിപ്പിച്ചു. ശേഷം,ഉമൈഫ റഷീദ് രചിച്ച “തപ്ത നിശ്വാസമെൻ ചിന്തനം” എന്ന 60 കവിതകളുടെ സമാഹാരം ശ്രീ പുലിപ്പാറ ബിജു അവതരിപ്പിച്ചു.ശ്രീ വിജയൻ അവണാക്കുഴി തുടർ ചർച്ച നടത്തി . ശ്രീമതി ഉമൈഫ റഷീദ് മറുവക്ക് സമർപ്പിച്ചു. തുടർന്ന്കൃഷ്ണമ്മ രാഘവൻ, ക്രിസ്മസ് ആഘോഷത്തിന്റ ഭാഗമായി നൃത്തം അവതരിപ്പിച്ചു.തുടർന്ന് നടന്ന കവിതയിലെ താളവും രാഗവും എന്ന വിഷയത്തെ കുറിച്ചുള്ള പൊതു ചർച്ചയിൽ 8 പേർ പങ്കെടുത്തു.6.30 ന് ബിനു കൽപകശ്ശേരി നന്ദി അർപ്പിച്ച് കൊണ്ട് യോഗം അവസാനി പ്പിച്ചു.
0 Comments