രൂഫോസ് ജോണിനു നരേന്ദ്ര നാഥ് സെൻ ഗുപ്ത പുരസ്കാരം നൽകി ആദരിച്ചു.
കല്ലമ്പലത്ത് പ്രവർത്തിക്കുന്ന മൈന്റ് റിവൈവൽ സൈക്കോ സോഷ്യൽ സെന്റർ ഡയറക്ടറും , സൈക്കോളജിസ്റ്റുമായ രൂഫോസ് ജോണിനെ പ്രവർത്തന മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള കലാ സാഹിത്യ ക്ഷേമ സമിതി പുരസ്കാരം നൽകി ആദരിച്ചു. ഇക്കഴിഞ്ഞ ഒൻപതിന് വർക്കല ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ വർക്കല എംഎൽഎ വി ജോയ് അവർകളുടെ സാന്നിധ്യത്തിൽ മ്യൂസിയം – പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാരം നൽകി ആദരിച്ചു
ചുരുങ്ങിയ കാലം കൊണ്ട് ഒരു പ്രസ്ഥാനത്തെ കേരളത്തിലെ തന്നെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചതിന് കാരണം സേവനവും അർപ്പണ മനോഭാവവും ഒന്ന് കൊണ്ട് മാത്രം. ലഹരി വിമുക്ത പ്രവർത്തനവും, ഒരു കാലത്ത് സമൂഹത്തിൽ ആർക്കും വേണ്ടാത്തവർക്ക് ഭക്ഷണവും വസ്ത്രവും എത്തിച്ചും, അവരെ ചേർത്ത് പിടിച്ച വ്യക്തിത്വം. തന്റെ മുന്നിലെത്തുന്ന ഒരാളെ സ്നേഹം കൊണ്ടും വാക്കുകൾ കൊണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്ന സൈക്കോളജിസ്റ്റ് കൂടിയാണ് റൂഫോസ് ജോൺ….
0 Comments