*വീണ്ടും ലൂണ; വീണ്ടും കേരള ബ്ലാസ്റ്റേഴ്സ്.*
*ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം.*
കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
കളിയുടെ 74 -ാം മിനിറ്റിൽ സൂപ്പർ താരവും ക്യാപ്റ്റനുമായ അഡ്രിയാൻ ലൂണയാണ് വിജയ ഗോൾ നേടിയത്. ലൂണ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ചും.
ഗോൾ നേടിയ ശേഷം ഇരു ടീമിനും മികച്ച ഗോളവസരങ്ങൾ ലഭിച്ചെങ്കിലും മലയാളി ഗോൾകീപ്പർമാർ രക്ഷകരായി.
ഗോളെന്നുറച്ച ഒരു ഷോട്ട് ബ്ളാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ സച്ചിന് സുരേഷ് തട്ടിയകറ്റി.
മറുവശത്ത് ഡയമെന്റകോസിന്റെ ശ്രമം ടി പി രഹനേഷും രക്ഷപെടുത്തി.
0 Comments