*അവയവക്കടത്ത്, മുഖ്യ സൂത്രധാരൻ പിടിയിൽ.*
ആന്ധ്രാ പ്രദേശ് വിജയവാഡ സ്വദേശി ബല്ലംകോണ്ട രാം പ്രസാദ് (പ്രതാപൻ 41 ) നെയാണ് എറണാകുളം ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിൽ നിന്നും പിടികൂടിയത്.
ഇയാളിലൂടെ നിരവധി പേർ കിഡ്നി കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഇരകൾ. ഇറാനിൽ വച്ചാണ് കൈമാറ്റവും സ്വീകരണവും നടന്നിട്ടുള്ളത്.
പ്രതാപൻ കിഡ്നി കൊടുക്കുന്നതിനാണ് സംഘത്തെ ആദ്യം സമീപിച്ചത്. ചില അസുഖങ്ങൾ ഉള്ളതിനാൽ കിഡ്നി എടുക്കുന്നതിന് കഴിഞ്ഞില്ല. തുടർന്ന് ഈ സംഘവുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. പിന്നീട് മുഖ്യകണ്ണിയായി മാറി.
സോഷ്യൽ മീഡിയാ വഴിയാണ് ഇവർ സ്വീകർത്താക്കളുമായി ബന്ധപ്പെടുന്നത്. പ്രതാപ് ഇവിടെ നിന്ന് ആളുകളെ കയറ്റി വിടും. സാബിത്ത് ഇറാനിൽ ആളുകളെ സ്വീകരിച്ച് കാര്യങ്ങൾ നിർവ്വഹിച്ച ശേഷം ആളുകളെ തിരിച്ചയക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ഏജന്റ് സാബിത്തും , സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന സജിത് ശ്യാമും പോലിസ് കസ്റ്റഡിയിലാണ്.
0 Comments