സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ കൊലപെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
…………………. ………
വട്ടപ്പാറ:
പ്രതികളായ
വിജിത്ത്( 40) വെള്ളിമന വീട് കരകുളം,
രാഹുൽ
(35)
നന്ദനം വീട്
മലയിൻകീഴ് എന്നിവരെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളായ വിജിത്തും, രാഹുലും ചേർന്ന്
കേശവദാസപുരം സ്വദേശി സൂര്യമംഗലം വീട്ടിൽ ശ്യാം എന്നയാളെ രാഹുലിന്റെ ഭാര്യയും കേസിലെ മൂന്നാം പ്രതിയുമായ അനുജയെ കൊണ്ട് ഫോൺ ചെയ്തു കല്ലയം എന്ന സ്ഥലത്തു വിളിച്ചു വരുത്തി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു .
രാഹുലിൽ നിന്നും പരാതിക്കാരൻ ശ്യം വാങ്ങിയ 10 ലക്ഷം തിരികെ നല്കാത്തതിനെ തുടർന്നാണ് രാഹുൽ ഭാര്യയായ അനുജയെ കൊണ്ട് ശ്യാമിനെ ഫോണിൽ ബന്ധപ്പെട്ടു സൗഹൃദമുണ്ടാക്കുകയും തുടർന്ന് കാണാമെന്നു പറഞ്ഞു ഉത്സവം നടക്കുന്ന കല്ലയം അമ്പല പരിസരത്തേയ്ക് വിളിച്ചു വരുത്തുകയുമായിരുന്നു.
തുടർന്ന് കാറിൽ കല്ലയത്തെത്തിയ ശ്യാമിന്റെ കാറിൽ കയറിയ പ്രതികൾ കത്തി കാണിച്ചു തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു.
അതേസമയം രക്ഷപെടാനായി കാറിലുണ്ടായിരുന്ന കുരുമുളക് സ്പ്രേ
പ്രതികളുടെ നേർക്കു പ്രയോഗിച്ച ശ്യാമിനെ പ്രതികൾ കത്തികൊണ്ട് കുത്തിയ ശേഷം ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികളെ സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് സബ് ഇൻസ്പെക്ടർ ഇഖ്ബാൽ , പ്രദീപ് സി. പി. ഒ മാരായ പ്രശാന്ത്, അരവിന്ദ്, രാജേഷ് എന്നിവരും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാരും ചേർന്നാണ് പിടികൂടിയത്.
പ്രതികളുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. സംഭവത്തിൽ ഒരു പ്രതി കൂടിയുള്ളതായി പോലീസ് പറയുന്നു ഉടൻതന്നെ അയാളെയും കണ്ടെത്തുമെന്ന് വട്ടപ്പാറ സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു ….
0 Comments