പാലോട് അമ്മയുടെ കാല് മകൻ കമ്പിപ്പാരകൊണ്ട് അടിച്ചൊടിച്ചു.
പോലീസ് വധശ്രമത്തിന് കേസെടുത്തു.
അമ്മയുടെ കാൽ തല്ലിയൊടിച്ച മകൻ അറസ്റ്റിലായി. പാലോട് പച്ച കിരാടക്കുഴി സ്വദേശി ശാന്തുലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അമ്മയുടെ പേരിലുള്ള വസ്തുവകകൾ വീതം വച്ച് കൊഴുക്കാത്തതിനുള്ള പ്രതികാരം ആയിരുന്നു അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചതും കമ്പിപ്പാര കൊണ്ട് കാല് അടിച്ചൊടിക്കുകയും ചെയ്തത്.
63 വയസ് പ്രായമുള്ള ചന്ദ്രികയെയാണ് മകൻ ആക്രമിച്ചത്.
ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം ഇരുപത്തിയേഴാം തീയതി വരെ റിമാൻഡ്ചെയ്തു
0 Comments