അബുദാബി: നടന് ജയറാം യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബിയില്‍ നടന്ന ചടങ്ങില്‍ ജയറാം ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിന് ജയറാം നന്ദി അറിയിച്ചു.
ഗോള്‍ഡന്‍ വിസ ഒരുക്കിത്തന്ന എംഎ യൂസഫലിക്കും പ്രവാസി മലയാളികള്‍ക്കും നന്ദി അറിയിക്കുന്നതായി ജയറാം പറഞ്ഞു. ചടങ്ങില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ ജയറാം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
0 Comments