തലസ്ഥാന നഗരിയിലെ ടാറ്റൂ കേന്ദ്രത്തിൽ വൻ രാസ ലഹരി വേട്ട*
*നഗരത്തിലെ ഗുണ്ടാത്തലവനും കൂട്ടാളിയും പിടിയിൽ*
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🚔
തിരുവനന്തപുരം: തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ BL.ഷിബുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ വിവിധ ടാറ്റൂ ഷോപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടൊവിൽ വൻ രാസ ലഹരി വേട്ട. ന്യൂ ജെൻ മയക്കു മരുന്നായ MDMA യുമായി ആണ് നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയും നഗരത്തിലെ മയക്കുമരുന്ന് വ്യാപാരികളിലെ സുപ്രധാനിയുമായ രാജാജി നഗർ സ്വദേശി മനോഹരൻ മകൻ 40 വയസ്സുള്ള മജീന്ദ്രനും പെരിങ്ങമ്മല ആയില്യം വീട്ടിൽ അജികൃഷ്ണൻ മകൻ 24 വയസ്സുള്ള ഷോൺ അജിയുമാണ് പിടിയിലായത്. 78.78 ഗ്രാം MDMA യാണ് ഇരുവരിൽ നിന്നുമായി പിടികൂടിയത്.
ടാറ്റൂ കേന്ദ്രങ്ങൾ ആസ്‌പദമാക്കി സ്പെഷ്യൽ സ്‌ക്വാഡിലെ ഷാഡോ ടീം നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് പ്രതികൾ അറസ്റ്റിലാകുന്നത്. തമ്പാനൂർ എസ്. എസ് കോവിൽ റോഡിൽ ‘Step Up Tatoo Studio’ എന്ന പേരിൽ ടാറ്റൂ ഷോപ്പ് നടത്തുന്ന രാജാജി നഗർ സ്വദേശി മജീദ്രൻ ഈ ഷോപ്പിന്റെ മറവിലാണ് മയക്കു മരുന്ന് വ്യാപാരം നടത്തിയിരുന്നത്. ടാറ്റൂ ഷോപ്പിലെ സഹായിയായി നിൽക്കുന്ന ഷോൺ അജി മജീദ്രന്റെ MDMA കച്ചവടത്തിന് കൂട്ടളിയാണ്. ഈ ടാറ്റൂ കേന്ദ്രം മയക്കുമരുന്ന് കച്ചവടത്തിനു ഒരു മറയായിട്ടാണ് ഉപയോഗിച്ചുവന്നിരുന്നത്. ഈ കേന്ദ്രത്തിൽ വന്നിരുന്ന നിരവധി യുവതി യുവാക്കൾ ഇവരുടെ ഇരകളായിരുന്നു.മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ SI യെ അടിച്ച കേസ്സും നിരവധി ക്രിമിനൽ കേസുകളിലും മജീദ്രന്റെ പേരിൽ ഉണ്ട്. രണ്ടാം പ്രതി പ്രതിയായ ഷോൺ അജിക്ക് ബാലരാമപുരം സ്റ്റേഷനിൽ കൊറോണ സമയത്ത് ചാരായം വാറ്റിയ കേസ്സും തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഓഫീസിൽ കഞ്ചാവ് കേസ്സും നിലവിൽ ഉണ്ട്.
ടാറ്റൂ കേന്ദ്രമാക്കി മയക്കുമരുന്ന് വ്യാപാരം വൻതോതിൽ നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്‌ക്വാഡിലെ CI ഷിബുവിന്റെ ഷാഡോ ടീം ഒരു മാസം നീണ്ട നീക്കത്തിനൊടുവിലാണ് വളരെ തന്ത്രപരമായാണ് പ്രതികളെ പിടികൂടിയത് . നഗരത്തിലെ കൊട്ടേഷൻ, ഗുണ്ടാ സംഘങളുമായി അടുത്ത ബന്ധമാണ് മജീന്ദ്രനുള്ളത്.
ടാറ്റൂ ഷോപ്പിലെ സാധങ്ങൾ വാങ്ങുന്നതിനായി ബാംഗ്ലൂരിൽ പോയ മജീദ്രൻ ടാറ്റൂ സാധങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ചയിരുന്നു MDMA നഗരത്തിൽ എത്തിച്ചത് എന്നാണ് പ്രാഥമിക വിവരം.ചെറുകിടവിപണിയിൽ മൂന്ന് ലക്ഷത്തോളം വിലവരുന്ന രസഹരിയാണ് ഇവരിൽ നിന്നും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. വരും ദിവസങ്ങളിൽ ടാറ്റൂ കേന്ദ്രമാക്കിയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രഹസ്യ നിരീക്ഷണം നടത്തുവാനും മയക്കുമരുന്ന് വ്യാപാരികളെ പിടി കൂടുവാനും ശക്തമായ നടപടികൾ എടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്. പരിശോധനയിൽ സി.ഐ യെ കൂടാതെ എക്‌സൈസ് ഇൻസ്‌പെക്ടർ രതീഷ്. ആർ, പ്രിവന്റീവ് ഓഫീസർമാരായ ആർ. രാജേഷ്കുമാർ, എം. സന്തോഷ്‌കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ്ബാബു, കൃഷ്ണപ്രസാദ്, നന്ദകുമാർ, അക്ഷയ് സുരേഷ്, പ്രബോധ് വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷാനിദ എക്‌സൈസ് ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
0 Comments