കുട്ടികളുടെ കഥമാമന്റെ
നവമാധ്യമ കഥ പറച്ചിൽ അഞ്ഞൂറിലേയ്ക്ക് …..
കൂത്താട്ടുകുളം /
ഹരിമാഷ് കഥ പറയുകയാണ് …….
ലോക്ക്ഡൗൺ കാലഘട്ടവും കടന്ന് മുന്നേറുന്ന കഥപറച്ചിൽ 2022 ജൂലൈ 22ആം തീയതി 500 എണ്ണം തികയുകയാണ്
നവമാധ്യമ കഥ പറച്ചിലിന്റെ നാൾവഴികളാണ് കഥമാമൻ എന്ന കഥയിലൂടെ അവതരിപ്പിക്കുന്നത്.
രണ്ടുവർഷക്കാലത്തിലേറെയായി ഹരീഷ് ആർ നമ്പൂതിരിപ്പാട് എഴുതിയ കഥകൾ ശബ്ദ രൂപത്തിൽ വാട്സ്ആപ്പ് വഴി ലോകം മുഴുവനുമുള്ള മലയാളികളിൽ എത്തിക്കുന്നു.
ആഘോഷങ്ങൾ ,വിശേഷ ദിവസങ്ങൾ ,ദേശീയ അന്തർദേശീയ ദിനങ്ങൾ,
ആനുകാലിക സംഭവങ്ങൾ, അങ്ങനെ എന്തിലും ഏതിലും ഒരു കഥ കണ്ടെത്തുന്ന
ഈ അധ്യാപകൻ, കൂത്താട്ടുകുളം കേന്ദ്രീകരിച്ചുള്ള വാട്സ്ആപ്പ് കൂട്ടായ്മകളിൽ 2020 ൽ ആരംഭിച്ച കഥപറയാം കേൾക്കൂ പ്രതിദിന പംക്തി
ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങൾ കടന്നു മുന്നേറി
500 കഥകൾ തികച്ചിരിക്കുകയാണ്.
നാട്ടിൽ നടക്കുന്ന കഥകൾ പ്രതീകാത്മകമായി കാട്ടിൽ നടക്കുന്നതായി സങ്കൽപ്പിച്ച് കാട്ടുമൃഗങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി
രചിക്കുന്ന കഥകളിൽ ഉപദേശങ്ങളും ഗുണപാഠങ്ങളും ഉണ്ട് .
കഥ പറയാൻ നേരമില്ലാത്ത മുത്തശ്ശിമാർക്ക് അനുഗ്രഹമായി
കഥ കേൾക്കാൻ ആഗ്രഹിക്കുന്ന കുട്ടികളെ സന്തോഷിപ്പിക്കാൻ
ഹരി സാർ കഥപറയുന്നു.
വായനയുടെ വളർത്തച്ഛനായ പി എൻ പണിക്കരുടെ സ്മരണാർത്ഥം
രൂപീകരിക്കപ്പെട്ട ദേശീയ വായനാ മിഷന്റെ
കേരള ഘടകമായ പി എൻ പണിക്കർ ഫൗണ്ടേഷൻ എറണാകുളം ജില്ല കോ ഓർഡിനേറ്റർ ആയ ഹരീഷ് ആർ നമ്പൂതിരിപ്പാട്.വായനശാല പ്രവർത്തകൻ കൂടിയാണ്.
വായന മാസാചരണത്തോടനുബന്ധിച്ച് വായന കഥകളും കവിതകളും രചിച്ച
ഹരി മാഷ് വായന മാസം സമാപിക്കുന്ന ഈ വേളയിൽ
വായിച്ചു വളരാം എന്ന കഥയാണ് പറയുന്നത്.
കുട്ടികൾക്ക് കഥ പറഞ്ഞുകൊടുത്ത അവരെ നേർവഴിക്കുന്നയിക്കുന്ന കഥ മാമനെക്കുറിച്ചുള്ള കഥയോടെ 500 കഥകൾ പൂർത്തിയാക്കുകയാണ്
ലഹരിക്കെതിരെ നിരവധി കഥകൾ രചിച്ച് സംസ്ഥാന മദ്യവർജ്ജന സമിതിയുടെ പുരസ്കാരവും ,ഭാഷയുടെ വളർച്ചയ്ക്കായി കഥകളിലൂടെ പ്രയത്നിച്ചതിന്
വായന പൂർണിമ ഭാഷാഭിമാന പുരസ്കാരവും നേടിയ ഇദ്ദേഹത്തെ
കൂത്താട്ടുകുളം പ്രസ്സ് ക്ലബ് ആദരിക്കുകയുണ്ടായി.
ഹരി മാഷുടെ കഥകൾ കേൾക്കാൻ താല്പര്യം ഉള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക
7558837176
0 Comments