കണിയാപുരം സബ് ജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തന ഉത് ഘാടനവും വയനോത്സവവും പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായർ ഉത്ഘാടനം ചെയ്തു. അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് നിലയം ഹരി ആദ്യക്ഷൻആയിരുന്നു . സ്കൂൾ ഹെഡ് മിസ്ട്രെസ് ഷൈമ സ്വാഗതവും വിദ്യാരംഗം കണിയാപുരം സബ്ജില്ല കൺവീനർ ജൂബിന നന്ദിയും രേഖ പെടുത്തി . യോഗത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ട്. സ്കൂൾ PTA പ്രസിഡന്റ് ഷിറാസ്. വാർഡ് മെമ്പർ ബുഷ്‌റ നവാസ്. ജില്ലാ കൺവീനർ ഹരികുമാർ.വി. നായർ. ജില്ലാ പ്രതിനിധി ഭുവന ചന്ദ്രൻ. കണിയാപുരം സ്കൂൾ സ്റ്റാഫ് സെക്രട്ടറി അമീർ കണ്ടൽ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികൾക്കായി 3വേദികളിൽ മത്സരം നടന്നു പ്രസംഗം. ഉപന്യാസം. ചിത്രരചന ജല ച്ചായം. സാഹിത്യ ക്വിസ്. സബ്ജില്ല യിൽ നിന്നും 55ഓളം സ്കൂളിൽ നിന്നും 150കുട്ടികൾ പങ്കെടുത്തു.പ്രോഗ്രാം കൺവീനർ. ജെ. എം. റഹിംമത്സരങ്ങൾക്കു നേതൃത്വം നൽകി… കണിയാപുരം വിദ്യാരംഗം സബ് ജില്ലാ എക്സികുട്ടീവ് മെമ്പർമാരായ റസൽ സബർമതി. സിദ്ധിക്ക് സുബൈർ.. കണിയാപുരം സ്കൂൾ അധ്യാപകൻ കണിയാപുരം നാസറൂദീൻ എന്നിവരുടെ നിസ്വാർത്ഥ സേവനവും കണിയാപുരം സ്കൂളിലെ അധ്യാപകരുടെയും PTA യുടെയും പൂർണ സഹകരണം ആണ് ഈ പരിപാടി ഇത്രയും വിപുലമായ രീതിയിൽ നടത്താൻ സാധിച്ചത് എന്ന് കൺവീനർ ജൂബിന അറിയിച്ചു.
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി
വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ്...
0 Comments