തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ, ദമ്പതിമാരെ മുൻ സൈനികൻ പെട്രോൾ ഒഴിച്ച് കത്തിച്ചു. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശി ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. പള്ളിക്കൽ സ്വദേശി പ്രഭാകര പിള്ള (75), വിമലകുമാരി (70) എന്നിവർക്ക് സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റു. ഇരുവരേയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെ ആക്രമിച്ച ശശിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. വിസ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു തർക്കമെന്നാണ് പ്രാഥമിക വിവരം. പെട്രോളുമായി വീട്ടിലെത്തിയ ശശി, പ്രഭാകര പിള്ളയുടെയും വിമലകുമാരിയുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണ് ശശി. ഹോളോ ബ്രിക്സ് നിർമാണ യൂണിറ്റ് നടത്തുകയാണ് പ്രഭാകര പിള്ള.
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി
വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ്...
0 Comments