മയക്കുമരുന്ന് വ്യാപാരികളുടെ സുപ്രധാന കണ്ണി MDMA യും ലഹരി ഗുളികകളുമായി ഗണപതി ആനന്ദ് നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിൽ*
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ബാംഗ്ലൂരിൽ നിന്നും വൻതോതിൽ *MDMA* യും ലഹരി ഗുളികളും കടത്തിക്കൊണ്ടുവന്ന കാപ്പ കേസ് ഉൾപ്പെടെ നിരവധി മയക്കുമരുന്ന് കേസുകളും നിരവധി ക്രിമിനൽ കേസുകളുമുള്ള ഗണപതി എന്ന് വിളിപ്പേരുള്ള പാലപ്പൂര് സ്വദേശി ആനന്ദ് ആർ. എസ് കൃഷ്ണൻ പിടിയിലായി. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെയും റേഞ്ച് പാർട്ടിയുടെയും സംയുക്തമായ മാസങ്ങളോളം നീണ്ട നീക്കത്തിനൊടുവിലാണ് തന്ത്രപരമായി പ്രതിയെ പിടികൂടാൻ സാധിച്ചത്. ടിയാന്റെ പക്കൽ നിന്നും *76.376gm Mdma യും 16.911gm ലഹരി* *ഗുളികളുമായി* പയറുംമൂട് ബൈപ്പാസിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. 5gm വീതമടങ്ങുന്ന ചെറു പൊതികളാക്കി ചില്ലറ വില്പന നടത്തുന്നതിനിടയിലാണ് ടിയാൻ നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായത്. ടിയാനെ പല പ്രാവിശ്യം പോലീസും എക്‌സൈസും വല വിരിച്ചെങ്കിലും വിദേശയിനം മുന്തിയ നായ്ക്കളുടെ സംരക്ഷണാർത്ഥം പ്രതി രക്ഷപ്പെടുന്ന സ്ഥിതി വിശേഷമായിരുന്നു. മാർക്കറ്റിൽ അഞ്ച് ലക്ഷം രൂപയോളം മൂല്യം ഉള്ള MDMAയും ലഹരി ഗുളികകളുമാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.ടിയാന്റെ പേരിൽ തിരുവല്ലം പോലീസ് സ്റ്റേഷനിൽ കാപ്പാ കേസ് ഉൾപ്പെടെ പല ക്രിമിനൽ കേസ്സുകളും വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസും, എക്സൈസിൽ രണ്ട് കേസുകളും നിലവിലുണ്ട്. . *U/s 8( c) 22 (c) & 22 (a) of Ndps Act Cr 69/2024 പ്രകാരം* നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഓഫീസിൽ കേസ്
രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പാർട്ടിയിൽ റേഞ്ച് *ഇൻസ്പെക്ടറോടൊപ്പം സിവിൽ എക്സൈസ് ഓഫീസർമാരായ സനൽ, അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ,മുഹമ്മദ് അനീസ് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി, ജീനാ. എന്നിവരും ഉണ്ടായിരുന്നു.*
0 Comments