15 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു.
ഒരു നാടിനെ കണ്ണുനീരിൽ ആഴ്ത്തി ദ്രുപിത യാത്രയായി
നീന്തൽ പരിശീലനം കഴിഞ്ഞ് കുളത്തിൽ നിന്നും കരകയറിയ വെഞ്ഞാറമൂട് വേളാവൂർ ഉല്ലാസ് നഗറിൽ താരകത്തിൽ താരയുടെയും ബിനുവിന്റെയും മകൾ ദ്രുപിത കുഴഞ്ഞുവീണു മരിച്ചു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. പിരപ്പൻകോട് നീന്തൽ പരിശീലന കുളത്തിൽ പരിശീലനം കഴിഞ്ഞതിനുശേഷംകരക്ക് കയറിയ ദ്രുപിതക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും. ഉടൻതന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിച്ച സമയത്ത് തന്നെ പെൺകുട്ടി മരണപ്പെട്ടിരുന്നു. 15 വയസ്സുകാരിയായ ദുരിത പോത്തൻകോട് എൽ. വി. എച് എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അനുജത്തി ദ്രുവിത.
0 Comments