സർക്കാരിനെതിരെ സിപിഐ അനുകൂല സഹകരണ മേഖലയിലെ സംഘടന കെസിഇസി;സർക്കാരിന്റെ ഇടതു നയവ്യതിയാനം തിരുത്തണം കെ പി രാജേന്ദ്രൻ

by | Oct 29, 2023

സർക്കാരിനെതിരെ സിപിഐ അനുകൂല സഹകരണ മേഖലയിലെ സംഘടന കെസിഇസി;സർക്കാരിന്റെ ഇടതു നയവ്യതിയാനം തിരുത്തണം കെ പി രാജേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ തിരെ സിപിഐ അനുകൂല സഹകരണ മേഖലയിലെ സംഘടന കെസിഇസി.സെക്രട്ടറിയേറ്റിനു മുന്നിൽ ത്രിദിന സത്യഗ്രഹം സംഘടിപ്പിക്കുന്നു.സംസ്ഥാന സർക്കാരിന്റെ ഇടതുനയവ്യതിയാനം തിരുത്തണമെന്ന് എഐറ്റി യുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ . കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എഐറ്റിയുസി) സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ത്രിദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുനയത്തിൽ നിന്നും വ്യതിചലിക്കുന്ന പല നടപടികളും പൊതുമേഖലയിലും, സഹകരണ മേഖലയിലും വർദ്ധിച്ചു വരുന്നത് സർക്കാരിന്റെ ശത്രുക്കൾക്ക് ആയുധമാക്കേനേ ഉപകരിക്കൂ. ഇത്തരം നടപടികൾ തിരുത്താൻ അടിയന്തരമായി ഇടപെടണമെന്നും കെ പി രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

സഹകര സംഘം ജീവനക്കാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക,സാമൂഹ്യക്ഷേമ പെൻഷൻ വിതരണ ഇൻസെന്റീവ് മുൻകാല പ്രാബല്യത്തിൽ വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, കയർ – കൈത്തറി വ്യവസായ സംഘങ്ങളെയും ജീവനക്കാരെയും സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് നടപ്പിലാക്കുക,ജീവനക്കാരുടെ പ്രമോഷൻ നിഷേധിക്കുന്ന ചട്ടം 185 ഭേദഗതികൾ പിൻവലിക്കുക, ക്ഷാമബത്ത കുടിശിഖ അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്തുക, ക്ഷീര സംഘങ്ങളിൽ 80-ാം വകുപ്പ് പൂർണ്ണമായി നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സെക്രട്ടറിയേറ്റിനു മുന്നിൽ ത്രിദിന സത്യാഗ്രഹം സംഘടിപ്പിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് സത്യാഗ്രഹത്തിന് കെസിഇസി സംസ്ഥാന പ്രസിഡന്റ് വി എം അനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിൽസൺ ആന്റണി സ്വാഗതം പറഞ്ഞു. എഐറ്റിയുസി സംസ്ഥാന സെക്രട്ടറി എം ജി രാഹുൽ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ,എഐറ്റിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലിംഗൽ ജയശ്ചന്ദ്രൻ, എഐറ്റിയുസി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി ,സഹകരണ വേദി ജില്ലാ പ്രസിഡന്റ്,പള്ളിച്ചൽ വിജയൻ, കെസിഇസി സംസ്ഥാന ട്രഷറർ ബെൻസി തോമസ് തുടങ്ങിയവർ സംസാരിച്ചു. കെസിഇസി നേതാക്കളായ വി എസ് ജയകുമാർ , ആർ പ്രദീപ്, പ്രകാശ് ലക്ഷ്മണൻ ,ബോബി മാത്തുണ്ണി, ആർ ബിജു, കെ വി പ്രമോദ്, പ്രി പ്രകാശ്, അരുൺ കെ എസ് മണ്ണടി , എം ജി ജയൻ , കെ സി ബിന്ദു, സി ആർ രേഖ തുടങ്ങിയവർ നേതൃത്വം നൽകി.

വൈകുന്നേരം നടന്ന സമാപന സമ്മേളനം എ ഐറ്റിയുസി സംസ്ഥാന സെക്രട്ടറി എം പി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹത്തിന് വിവിധ സംഘടനകൾ അഭിവാദ്യ പ്രകടനം നടത്തി. വിവിധ കലാപരിപടികളും സത്യാഗ്രഹത്തിൽ അവതരിപ്പിച്ചു. രണ്ടാം ദിവസത്തെ സത്യാഗ്രഹം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി

വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ്...

*കേരളത്തിൽ ലഹരിവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ് നിലവിലുള്ള കണക്കുകളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.*

*കേരളത്തിൽ ലഹരിവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ് നിലവിലുള്ള കണക്കുകളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.* ലഹരി വ്യാപനം കൂടുന്നതിന്റെ സൂചനകൾ * കേസുകളുടെ വർദ്ധനവ്: 2021 മുതൽ 2024 വരെയുള്ള കാലയളവിൽ കേരളത്തിൽ ലഹരി കേസുകളിൽ ഏകദേശം 330 ശതമാനം വർദ്ധനവുണ്ടായി. 2025...

തെങ്ങുംകൊട് എല്‍പി സ്‌കൂളില്‍ വര്‍ണക്കൂടാരം തുറന്നു*

*തെങ്ങുംകൊട് എല്‍പി സ്‌കൂളില്‍ വര്‍ണക്കൂടാരം തുറന്നു* #13 പ്രവര്‍ത്തന ഇടങ്ങള്‍ സ്‌കൂളില്‍ സജ്ജം# വാമനപുരം നിയോജക മണ്ഡലത്തിലെ തെങ്ങുംകൊട് സര്‍ക്കാര്‍ എല്‍.പി.എസ് സ്‌കൂളിലെ സ്റ്റാര്‍സ് പദ്ധതി പ്രകാരം നിര്‍മിച്ച മാതൃകാ പ്രീ -പ്രൈമറി വിഭാഗം വര്‍ണക്കൂടാരത്തിന്റെ ഉദ്ഘാടനം...

പഠനം നഴ്‌സിങ്, പരിശീലനം റാഗിങ് കനിവ് നഷ്ടമായ ഇന്നത്തെ തലമുറ പ്രിയാ ശ്യാം..

പഠനം നഴ്‌സിങ്, പരിശീലനം റാഗിങ് കനിവ് നഷ്ടമായ ഇന്നത്തെ തലമുറ തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ ബിരുദവിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ സഹപാഠികളുടെ ക്രൂരമായ റാഗിങ്ങില്‍പ്പെട്ട് മരിച്ചിട്ട് ഒരു വര്‍ഷമാകുന്നു. 2024- ഫെബ്രുവരി 18-നായിരുന്നു...

അജ്ഞാത മൃതദേഹം കണ്ടെത്തി

ഉദ്ദേശം 30 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആനത്തലവട്ടം ഭാഗത്ത് വാമനപുരം നദിക്കരയിൽ നിന്നും ലഭിച്ചിട്ടുണ്ട് ഈ സ്ത്രീയെ പ്പറ്റിയുളള വിവരം അറിയുന്നവർ ചിറയിൻകീഴ് പോലീസ് സ്റ്റേഷനുമായി...