ഡോ: ഷിജോയ് പി കുഞ്ഞുമോന് ഡോ : വിദ്യാസാഗർ പുരസ്കാരം നൽകി ആദരിച്ചു
കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിലെ സൈക്യാട്രിസ്റ്റ് ഷിജോയ് പി കുഞ്ഞുമോനെ കേരള സാഹിത്യ ക്ഷേമസമിതി മനോരോഗ ചികിത്സാരംഗത്തെയും ലഹരി വിമുക്ത ചികിത്സാ രംഗത്തെയും സംഭാവന പരിഗണിച്ച് ഇന്ത്യൻ സൈക്യാട്രിയുടെ പിതാവ് ഡോ : വിദ്യാസാഗറിന്റെ പേരിലുള്ള പുരസ്കാരം നൽകി ആദരിച്ചു. ഇക്കഴിഞ്ഞ ഒൻപതിന് വർക്കല ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ വർക്കല എം.എൽ.എ.വി ജോയ് മുഖ്യാതിഥിയായിരുന്ന വേദിയിൽ വച്ച് മ്യൂസിയം- പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാരം നൽകി ആദരിച്ചു.
വിഷാദ രോഗങ്ങൾക്കും, ലഹരിക്ക് അടിമപ്പെട്ടുപോയവരുടെയും, ആത്മഹത്യ മുന്നിൽ കണ്ടവരുടെയും ജീവിച്ചിരിക്കുന്ന ദൈവമായി വളരെ കാലങ്ങളായി ചികിത്സാരംഗത്ത് ഷിജോയ് ഡോക്ടറുടെ സാന്നിധ്യമുണ്ട് . ആയിരക്കണക്കിന് പേർ ഇന്ന് സുഖവും സന്തോഷവുമായി ജീവിക്കുന്നത് ഈ ഡോക്ടർ കുപ്പായമണിഞ്ഞ സ്നേഹനിധിയുടെ കരുതൽ കൊണ്ട് മാത്രം. വിദേശ രാജ്യങ്ങളിൽ നിന്നു പോലും ഷിജോയ് ഡോക്ടറെ കാണാൻ രോഗികൾ എത്തുന്നുണ്ട്. വൃദ്ധ സദനങ്ങളിലും, അനാഥാലയങ്ങളിലും തിരക്കുകൾ മാറ്റി വച്ച് സൗജന്യ ചികിത്സയും നടത്തി വരുന്നു…
0 Comments