*ഓണവിപണി ലക്ഷ്യമിട്ട് ചാരായവുമായി വന്ന യുവാവ് അറസ്റ്റിൽ*
ഓണവിപണി ലക്ഷ്യമിട്ട് ചാരായം വാറ്റി വില്പനയ്ക്ക് കടത്തിക്കൊണ്ടുവന്ന നിരവധി മോഷണ കേസിലെയും പോക്സോ കേസിലെയും ക്രിമിനൽ കേസിലെയും പ്രതിയായ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമല വില്ലേജിൽ ചല്ലിമുക്ക് ദേശത്ത് ചല്ലി ഭവനിൽ രാജൻ മകൻ 35 വയസ്സുള്ള കള്ളൻ ജോഷി എന്ന് വിളിക്കുന്ന സതീഷിനെ വാമനപുരം റേഞ്ച് ഇൻസ്പെക്ടർ മോഹൻകുമാറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു കേസെടുത്തു. പാങ്ങോട് എസ്സാർ പെട്രോൾ പമ്പിന് സമീപം വച്ചാണ് സ്കൂട്ടറിൽ 15 ലിറ്റർ ചാരായം കടത്തിക്കൊണ്ടുവരവേ സതീഷിനെ പിടികൂടുന്നത്. എക്സൈസ് പാർട്ടിയെ കണ്ടു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പിടികൂടിയത്. ഒരു ലിറ്റർ ചാരായം 2000 രൂപയ്ക്കാണ് വില്പന നടത്തുന്നത്. സ്വന്തം താമസസ്ഥലത്തോ പരിസരപ്രദേശങ്ങളിലോ വിൽപ്പന നടത്താതെ മറ്റിടങ്ങളിലാണ് പ്രതി ചാരായ വില്പന നടത്തിവന്നത്. ഓണം പ്രമാണിച്ച് വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ ഉണ്ടാകുമെന്നും, വാമനപുരം റെയിഞ്ച് പ്രദേശത്തെ മദ്യ-മയക്കുമരുന്ന് വിപണനത്തെക്കുറിച്ചും മറ്റുമുള്ള പരാതികൾ 9400069421, 0472-2837505 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കാമെന്നും എക്സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് ബാബു,മനു സിവിൽ എക്സൈസ് ഓഫീസർമാരായ ലിബിൻ, സജീവ് കുമാർ, ഷിജിൻ, റിജു, ഹാഷിം, വനിത സിവിൽ എക്സൈസ് ഓഫീസർ ദീപ്തി എന്നിവർ പങ്കെടുത്തു.
0 Comments