വാഹനാപകടത്തിൽ ഒരാളിന് ഗുരുതര പരിക്ക്…
വെഞ്ഞാറമൂട് കോലിയക്കോട് സുന്ദരി മുക്കിന് സമീപമായിരുന്നു അപകടം. വെഞ്ഞാറമൂട് നിന്നും പോത്തൻകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫോക്സ്വാഗൺ പോളോ കാറും, എതിർശയിൽ നിന്നും വരികയായിരുന്ന മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
വൈകുന്നേരം നാലുമണിയോടുകൂടിയായിരുന്നു അപകടം അമിത വേഗതയിൽ വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു ലോറിയിൽ ഇരിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിനുള്ളിലെ എയർബാഗ് രണ്ടും പൊട്ടിയ നിലയിലാണ്.
കാർ യാത്രക്കാരി കുമാരപുരം സ്വദേശി പുഷ്പാ ഭായിയെ ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ലോറി ഡ്രൈവർ വാമനപുരം സ്വദേശി ഷാരോണിനു (32) സാരമായ പരിക്കുകളുണ്ട് ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ബൈപ്പാസ് റോഡ് ഏറെനേരം ഗതാഗത തടസ്സമുണ്ടായി തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയതും ഗതാഗതം പുനസ്ഥാപിച്ചതും.
0 Comments