വെഞ്ഞാറമൂട്ടിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. വെഞ്ഞാറമൂട് റോഡിൽ നിന്നും ജംഗ്ഷനിലേക്ക് വരികയായിരുന്ന കരുനാഗപ്പള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും കിളിമാനൂർ ഭാഗത്തുനിന്ന് രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലൻസും തമ്മിലാണ് കൂട്ടിയിടിച്ചത്.കാർ ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗിയുമായി വന്ന ആംബുലൻസിൽ അഞ്ചുപേരും കാറിൽ രണ്ടുപേരും ആണ് ഉണ്ടായിരുന്നത്. അപകടത്തിൽ നിസ്സാരപരിക്കുകളേറ്റവരെ പോലീസും നാട്ടുകാരും ചേർന്ന് മറ്റു വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിച്ചു.
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി
വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ്...
0 Comments