വെഞ്ഞാറമൂട് വലിയ കട്ടക്കാലിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇളമ്പ എൽ പി സ്കൂളിലെ ഹെഡ്മിസ്ട്രസ് ബിന്ദുവിന് പരിക്കേറ്റു. വൈകുന്നേരം 5:45 ഓടെ ആയിരുന്നു അപകടം നടന്നത് . ആറ്റിങ്ങൽ ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന അധ്യാപികയുടെ ഇരു ചക്ര വാഹനത്തിലേക്ക് വെഞ്ഞാറമൂട് ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന പനവൂർ സ്വദേശി റിജാദിന്റെ മാരുതി വാഗണർ വാഹനം അമിത വേഗതയിൽ എത്തി മറ്റൊരു വാഹനത്തിലും തട്ടിയതിനു ശേഷം ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. അതെ സമയം ഇടിയുടെ ആഗാധത്തിൽ സമീപത്തുണ്ടായിരുന്ന മരത്തിനും കാറിനും ഇടയിൽ കുടുങ്ങി പോയ അധ്യാപികയെ നാട്ടുകാരുടെ സഹായത്തോടെ കാർ ഡ്രൈവർ തന്നെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയതായും പറയുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി
വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ്...
0 Comments