പ്രാർത്ഥനകൾ വിഭലമായി അച്ഛനു പുറകെ അലംകൃത മോളും യാത്രയായി.
രണ്ടു ദിവസം മുന്നേ രാവിലെ വെഞ്ഞാറമൂട് നാഷണൽ സ്കാനിന് സമീപം അച്ഛനെയും മകളെയും വാഹനമിടിച്ചു തെറിപ്പിച്ച സംഭവത്തിൽ ചികിത്സയിലിരിക്കെ നാലു വയസ്സുകാരി മകളും യാത്രയായി.
അപകടത്തിൽ പരിക്കേറ്റ് പിതാവ് ഷിബു (35) അന്ന് തന്നെ മരണപ്പെട്ടു. സ്കാനിങ് നടത്തുന്നതിന് വേണ്ടി കഴിഞ്ഞ 8 നു വെഞ്ഞാറമൂട്ടിൽ എത്തിയ പിരപ്പൻകോട് പ്ലാവിള വീട്ടിൽ ഷിബുവും മകൾ അലംകൃതയും ലാബ് ടെസ്റ്റ് നടത്തി റിസൾട്ട് വാങ്ങുന്നതിനു വേണ്ടി നാഷണൽ സ്കാനിന് നടയിൽ ബൈക്കിൽ ഇരിക്കുന്ന സമയം കട്ടപ്പനയിൽ രോഗിയുമായി പോയി മടങ്ങി വരികയായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് എംപ്ലോയീസ് ക്രെഡിറ്റ് യൂണിയനു കീഴിലുള്ള ആംബുലൻസ് അമിതവേഗതയിൽ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
നാട്ടുകാർ ഉടൻതന്നെ അച്ഛനെയും മകളെയും സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഷിബു മരണപ്പെട്ടിരുന്നു. നാലു വയസ്സുകാരി അലംകൃതയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഇന്ന് വൈകുന്നേരത്തോടെ കുഞ്ഞു മരിച്ചു .
അതേസമയം ആംബുലൻസ് ഡ്രൈവർ വിനീത് പകുതി വഴിയിൽ ഒപ്പം ഉണ്ടായിരുന്ന നഴ്സ് അമലിന് വാഹനം ഓടിക്കാൻ നൽകിയിരുന്നു എന്നും പിന്നീട് അമലാണ് അമിത വേഗതയിൽ ആംബുലൻസ് ഓടിച്ച് അപകടം ഉണ്ടാക്കിയതെന്നും കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈകുന്നേരത്തോടെ ഇരുവർക്കും ജാമ്യം ലഭിച്ചതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു.
അമിത വേഗതയിൽ സഞ്ചരിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് കൃത്യമായ പരിശീലനമോ എക്സ്പീരിയൻസ് ഇല്ല എന്നതും ആരോപണമായി ജനങ്ങൾ ഉന്നയിക്കുന്നു…. അത്രയേറെ ഒരു നാട് അലം കൃത മോൾക്ക് വേണ്ടി പ്രാർഥിച്ചു.
0 Comments