വാഹനമിടിച്ചു ചികിത്സയിൽ ആയിരുന്ന വെഞ്ഞാറമൂട് സമന്വയ നഗർ സ്വദേശി ഡ്രമണ്ട് സാം 44 (ബിനോയ് ) മരണപെട്ടു. ഇക്കഴിഞ്ഞ 6 ന് ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് വേളാവൂർ പെട്രോൾ പമ്പിനു സമീപത്തു വച്ച് പോത്തൻകോട് ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനി പിക് അപ്പ് വാഹനം ഓവർ ടേക് ചെയ്യുന്നതിനിടയിൽ ബിനോയ് സഞ്ചരിച്ചിരുന്ന ഇരു ചക്ര വാഹനത്തിലേക്ക് വന്ന് ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും ഒരേ ദിശയിൽ പോകുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരിച്ചത്. പെയിന്റിംഗ് ജോലിയായിരുന്നു
ഭാര്യ ഷിജി, മക്കൾ കെവിൻ, കെലീഫ
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി
വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ്...
0 Comments