കന്യാകുളങ്ങരയിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
കന്യാകുളങ്ങരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടി ഇടിച്ച് നിരവധി പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റവരെ വെഞ്ഞാറമൂട്, നെടുമങ്ങാട് അഗ്നിരക്ഷാനിലയങ്ങളിലെ ആംബുലൻസുകളിലും 108 ലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും, കന്യാകുളങ്ങര ഹോസ്പിറ്റലിലേക്കും മാറ്റി.
50 ഓളം ആളുകൾ കന്യാകുളങ്ങര ഗവൺമെന്റ് ആശുപത്രിയിൽ ഉണ്ട് ബാക്കി 15 പേരെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
കന്യാകുളങ്ങരയിൽ ചികിത്സയിലുള്ള ആരുടെയും പരിക്ക് ഗുരുതരമല്ല.വെമ്പായത്തിനും കന്യാകുളങ്ങക്കും ഇടയ്ക്ക് മാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്.പുനലൂർ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ബസ് വെഞ്ഞാറമൂട് നിന്നും കിഴക്കേക്കോട്ടക്ക് പോയ ബസിനു പിറകെ ഇടിക്കുകയായിരുന്നു…
0 Comments