തിരുവനന്തപുരത്തെ അറിയപ്പെടുന്ന സ്വകാര്യ സ്കൂളിലെ 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ.
ഇക്കഴിഞ്ഞ ഇരുപതാം തീയതിയാണ് സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ 11 ഓളം വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ സ്കൂൾ അധികൃതർ വിളിച്ചു വരുത്തുകയും 11 കുട്ടികളെയും സസ്പെൻഡ് ചെയ്യുകയും ചെയ്തത്.
രക്ഷിതാക്കൾ കാരണമാരാഞ്ഞപ്പോൾ ലഭിച്ച വിവരം ഈ 11 കുട്ടികളും മാരകമായ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നതുമാണ്. എന്നാൽ ഈ വിഷയത്തെ പുറത്തുവിടുകയോ ഈ കുട്ടികൾക്ക് എവിടെ നിന്ന് ഈ മയക്കുമരുന്ന് ലഭിച്ചു എന്നതിന്റെ വിവരങ്ങൾ ശേഖരിക്കുവാനോ സ്കൂൾ അധികൃതർ ശ്രമിച്ചിട്ടില്ല. 11 കുട്ടികൾക്കും സസ്പെൻഷൻ നൽകിയതിലൂടെ അവിടെ വിഷയത്തെ അവസാനിപ്പിച്ചു എന്നതുമാണ് വസ്തുത. 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ നൽകി സ്കൂളിന്റെ പേരും മറ്റു കുട്ടികളുടെ സുരക്ഷയും നിലനിർത്തുന്നതിന് വേണ്ടിയാണ് അധ്യാപകർ ശ്രമിച്ചതെങ്കിൽ. ഒരുപക്ഷേ നാളെ നിരവധി കുട്ടികൾക്ക് ഇത്തരത്തിൽ സംഭവിച്ചു എന്ന് വരാം അങ്ങനെയെങ്കിൽ സ്കൂളിൽ അവസാനം വിദ്യാർത്ഥികൾ ഇല്ലാത്ത ഒരു അന്തരീക്ഷം വന്നെന്നു വരാം. കുട്ടികളിൽ നിന്നുതന്നെ വിവരങ്ങൾ ശേഖരിച്ച് ഇവർക്ക് ഇത്തരത്തിലുള്ള ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്ന വേരുകൾ നിയമസഹായത്തോടെ പുഴുതു മാറ്റി തക്കതായ ശിക്ഷ വാങ്ങി നൽകുകയായിരുന്നു മാതൃകാപരമായ തീരുമാനം.
എന്നാൽ ഇവിടെ സംഭവിച്ചത് മറ്റൊന്നല്ലേ? സ്കൂളിന്റെ പരിസരം മുഴുവൻ സിസിടിവി ക്യാമറകൾ, ഇരുപത്തി അഞ്ചോളം സെക്യൂരിറ്റി ഗാർഡ് മാർ, ഇവിടെ ഓർക്കേണ്ട മറ്റൊരു വസ്തുത കുട്ടികളാരും സ്കൂളിന് പുറത്തു പോയല്ല ലഹരി വസ്തുക്കൾ ഉപയോഗിച്ചത് അതിനുള്ള ഏറ്റവും വലിയ തെളിവാണല്ലോ 11 കുട്ടികളെയും ഒരുപോലെ സസ്പെൻഡ് ചെയ്തത്. അങ്ങനെയെങ്കിൽ മറ്റു കുട്ടികൾക്ക് എന്ത് സുരക്ഷയാണ് ഈ അറിയപ്പെടുന്ന സ്കൂൾ നൽകുന്നത്.
രക്ഷിതാക്കൾ ആരുംതന്നെ പരാതിപ്പെടാത്ത സാഹചര്യത്തിലാണ് സ്കൂളിന്റെ പേരും വിവരങ്ങളും മറച്ചു പിടിക്കേണ്ടി വന്നത്. ഏതെങ്കിലും ഒരു രക്ഷിതാവ് വീഴ്ചകൾ ചൂണ്ടിക്കാട്ടി പരാതി നൽകാൻ തയ്യാറായാൽ ഉറപ്പായും ഗുരുതര വീഴ്ച വരുത്തിയ ഈ ഈ സ്കൂളിന്റെ പഴയതും പുതിയതുമായ വിവരങ്ങൾ ഉൾപ്പെടെ ന്യൂസ് പ്രസ് കേരളം പുറത്തുവിടും.
0 Comments