സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് കൊഴിഞ്ഞാപ്പാറ അലമ്പാടി എന്ന സ്ഥലത്തു വച്ചുവാഹനത്തിൽ കടത്തിക്കൊണ്ട് വന്ന 2200ലിറ്റർ സ്പിരിറ്റ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും ചേർന്നുപിടികൂടി. കോട്ടയം സ്വദേശിയായ അനീഷ് ജോസഫ് (36), കൊല്ലം സ്വദേശികളായ സഞ്ജയ് (46), സുബി പ്ലാസിഡ് (49), തിരുവനന്തപുരം സ്വദേശി സുനിൽ (46)എന്നിവരും സ്പിരിറ്റ് കൊണ്ട് വന്ന ബൊലേറോ പിക്ക് അപ്പ് വാഹനവും പ്രതികൾ സഞ്ചരിച്ചു വന്ന ബോലീനോ കാറും ആണ് പിടിയിൽ ആയതു. അനീഷ് ജോസഫിന്റെ സഹോദരന്റെ പേരിൽ ഉള്ള സാനിറ്റൈസർ നിർമാണ യൂണിറ്റ് ലൈസൻസ് മറയാക്കി തിരുവനന്തപുരം സ്വദേശി യുടെ ഇടപാടിൽ ബാംഗ്ലൂർ നിന്ന് സ്പിരിറ്റ് ഇവിടെ എത്തിച്ചു കൈമാറാൻ ആണ് അനീഷ് സ്പിരിറ്റുമായി ഇവിടെ എത്തിയത്. ഇത് ഏറ്റെടുക്കുന്നതിനായി ബാക്കി മൂന്നു പേരും എത്തിയപ്പോൾ ആണ് സ്‌ക്വാഡിന്റെ പിടിയിൽ ആകുന്നത്. പാലക്കാട് ചെത്തു തോപ്പിനുള്ളിൽ എത്തിച്ചു കള്ളിൽ ചേർക്കുന്നത് ആണ് സ്പിരിറ്റ് കൊണ്ട് വന്നത്. ഇത്തരത്തിൽ നേരത്തെയും സ്പിരിറ്റ് കൊണ്ട് വന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പാർട്ടിയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി അനികുമാർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണ കുമാർ, എക്സൈസ് ഇൻസ്‌പെക്ടമാരായ റ്റി ആർ മുകേഷ് കുമാർ, എസ് മധുസൂദ്ദനൻ നായർ,കെ ആർ അജിത്ത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡി എസ് മനോജ്, പ്രിവന്റീവ് ഓഫീസർ ടി ജെ അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ മുഹമ്മദലി, പി സുബിൻ, ആർ രാജേഷ്, എം എം അരുൺകുമാർ, ബസന്ത് കുമാർ,രജിത്, ശരവണൻ പി, പ്രശാന്ത് പി, ഡ്രൈവർമാരായ കെ രാജീവ് വിനോജ് ഖാൻ, പ്രദീപ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി
വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ്...
0 Comments