ആംബുലൻസ് ഇടിച്ചു ബൈക്ക് യാത്രികൻ മരണപ്പെട്ട സംഭവത്തിൽ ആംബുലൻസ് ഡ്രൈവറും മെയിൽ നേഴ്സും പോലീസ് പിടിയിൽ.
വെഞ്ഞാറമൂട്: ഇന്ന് രാവിലെ വെഞ്ഞാറമൂട് നാഷണൽ സ്കാനിനു മുൻവശം അമിത വേഗതയിൽ എത്തിയ മെഡിക്കൽ കോളേജ് എംപ്ലോയീസ് ക്രെഡിറ്റ് യൂണിയന്റെ കീഴിലുള്ള ആംബുലൻസ് പിരപ്പൻകോട് പ്ലാവിള വീട്ടിൽ ഷിബു (30) മകൾ അലം കൃത (4) എന്നിവർ ഇരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
മകൾ അലംകൃതക് സുഖമില്ലാത്തതിനാൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം സ്കാനിംഗിന് എത്തിയതായിരുന്നു ഷിബുവും മകളും. ബൈക്ക് നിർത്തി ഒരു വശത്തേക്ക് മാറി ബൈക്കിൽ തന്നെ നിൽക്കുമ്പോൾ ആയിരുന്നു. അമിത വേഗതയിൽ ആംബുലൻസ് വന്നിടിച്ചത്.
എന്നാൽ അതെ സമയം ഗുരുതര വീഴ്ചയോടെയോടെയാണ് അപകടം നടന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇടുക്കി കട്ടപ്പനയിൽ രോഗിയുമായി പോയി മടങ്ങിവന്ന ആംബുലൻസ് ഡ്രൈവർ കൂടെയുണ്ടായിരുന്ന നഴ്സിന് വാഹനം കൈമാറുകയായിരുന്നു. ആംബുലൻസ് ഓടിച്ചു യാതൊരു മുൻ പരിചയമോ ആംബുലൻസ് ഓടിക്കാനുള്ള ലൈസൻസോ ഇല്ലാത്ത മെയിൽ നഴ്സാണ് വാഹനാപകടം ഉണ്ടാക്കിയത്. അതെ സമയം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിബു മരിച്ചു. മകൾ അലംകൃതയെ അടിയന്തിരശസ്ത്രക്രിയക്ക് വിദേയമാക്കി.
അപകട സമയം വാഹനം ഓടിച്ചിരുന്ന മെയിൽ നേഴ്സ് ചെറുവക്കൽ വില്ലേജിൽ മെഡിക്കൽ കോളേജ് വാർഡിൽ വിളയിൽ വീട്ടിൽ സജു മകൻ 22 വയസ്സുള്ള അമലിനെയും
ആംബുലൻസിന്റെ യഥാർത്ഥ ഡ്രൈവർ പട്ടം കേദാർ നഗർ ഹൗസ് നമ്പർ 32ൽ വാസുമകൻ 30 വയസ്സുള്ള വിനീതിനെയും വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
0 Comments