പാലക്കാട് | അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സുനില്‍ കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സൈലന്റ്‌വാലി ഡിവിഷനു കീഴിലെ താത്ക്കാലിക വാച്ചറായിരുന്നു സുനില്‍ കുമാര്‍. കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ വ്യക്തമാകുന്നില്ലെന്ന് കോസിലെ 29ാം സാക്ഷിയായ സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് സുനില്‍ കുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. കാഴ്ച പരിശോധന പുരോഗമിക്കുകയാണ്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പരിശോധന. നാളെ ഫലം കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ…തീരുമാനം മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന വീഡിയോയിലെ ദൃശ്യങ്ങള്‍ കാണുന്നില്ലെന്നായിരുന്നു സുനില്‍ കുമാര്‍ ഇന്ന് വിചാരണക്കിടെ കോടതിയില്‍ പറഞ്ഞത്. ഈ വീഡിയോയില്‍ കാഴ്ചക്കാരനായി സുനില്‍ കുമാറിനെയും കാണാം. ഒന്നും കാണുന്നില്ലെന്ന് പറഞ്ഞതോടെയാണ് കണ്ണ് പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.നേരത്തെ മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു, പ്രതികള്‍ കള്ളന്‍ എന്നു പറഞ്ഞ് മധുവിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നത് കണ്ടു എന്നെല്ലാം സുനില്‍ കുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞത്. സുനില്‍ കുമാറടക്കം രണ്ട് സാക്ഷികളാണ് ഇന്ന് കൂറുമാറിയത്. ഇതോടെ കൂറുമാറുന്നവരുടെ എണ്ണം 16 ആയി.
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി
വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ്...
0 Comments