നർക്കോട്ടിക്ക് സെൽ DYSPക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വെമ്പായം ജഗ്ഷനിൽ പ്രവർത്തിക്കുന്ന റെഡിമെയ്ഡ് ഷോപ്പിൽ നടത്തിയ പരിശോധനയിൽ മാരകമയക്കുമരുന്ന് ഇനത്തിൽ പെട്ട 2.1 ഗ്രാം MDMA യും , 317 ഗ്രാം കഞ്ചാവും , കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 60 പാക്കറ്റോളം OCB പേപ്പറുമായി 4 യുവാക്കളെ അറസ്റ്റ് ചെയ്തു. വെമ്പായം സ്വദേശി റിയാസ് (38) തേമ്പാംമൂട് സ്വദേശി സുഹൈൽ (25) വെമ്പായം സ്വദേശി ബിനു (37) പിരപ്പൻകോട് സ്വദേശി ഷംനാദ് (40) എന്നിവരെയാണ് പിടികൂടിയത്. അന്യസംസ്ഥാനത്തു നിന്നും വാഹനത്തിൽ വസ്ത്ര കെട്ടുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടയിലെത്തിച്ച് വില്പന നടത്തുകയായിരുന്നു. വസ്ത്ര വില്പനയുടെ മറവിൽ കടയിലെത്തുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നുന്നു വില്പന നടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തിയശേഷമായിരുന്നു പരിശോധന നടത്തിയത്. ആറ്റിങ്ങൽ ഡാൻസാഫ് ടീമും, വെഞ്ഞാറമൂട് സി ഐ സൈജുനാഥും വെഞ്ഞാഞാറമൂട് സബ് ഇൻസ്പെക്ടർ വിനീഷ്, ഡാൻസാഫ് എസ് ഐ ഷിബു, ഷിജു, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി
വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ്...
0 Comments