വയോധികയെ വാടക വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് പിരപ്പൻകോട് പേരയത്ത് മുകൾ പുത്തൻ വിള വീട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സാവിത്രിയമ്മ യെ( 75)യാണ് ഇന്ന് രാവിലെയോടെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നാല് ദിവസത്തോളം പഴക്കമുള്ള മൃത ദേഹമാണ് കിണറ്റിൽ നിന്നും കണ്ടെടുത്തത്. മകളും സാവിത്രിയമ്മയും ആണ് വീട്ടിൽ താമസിച്ചിരുന്നത്. മകൾ രണ്ടുദിവസമായി വീട്ടിൽ ഉണ്ടായിരുന്നില്ല. കിണറ്റിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. വെഞ്ഞാറമൂട് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. നടപടിക്രമങ്ങൾക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
0 Comments