വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ കഞ്ചാവ് വേട്ട കൂടുതൽ പ്രതികൾ പിടിയിൽ. ഇക്കഴിഞ്ഞദിവസം വെഞ്ഞാറമൂട് തണ്ട്രം പൊയ്കയിൽ വാടകക്ക് താമസിച്ചു വന്നിരുന്ന കിഷോറിന്റെ വീട്ടിൽ നിന്നും വെഞ്ഞാറമൂട് പോലീസ് 200 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. വീടിനുള്ളിൽ 33 പാക്കറ്റുകളിൽ ആയി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പോലീസ് കണ്ടെടുത്തത് . കൂടാതെ വീട്ടിൽ നിന്നും ഇലക്ട്രോണിക്രാസും, പ്ലാസ്റ്റിക് പായ്ക്കറ്റുകളും, 50000 ത്തിൽ പരം രൂപയും കണ്ടെടുത്തവെയിൽ പെടും . അന്ന് തന്നെ 38 കാരനായ കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്‌തു കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകാര്യം ഇടവക്കോട് സ്വദേശി ബിനു 36, ശ്രീകാര്യം കല്ലമ്പള്ളി സ്വദേശി മനു 34, മലയിൻ കീഴ് സ്വദേശി വിമോദ് 38, എന്നിവരെ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജു നാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിൽ മനുവിന്റെ നേതൃത്വത്തിൽ വിശാഖപട്ടണത്തിൽ നിന്നും ആഡംബര കാറുകളിൽ വെഞ്ഞാറമൂട്ടിലും ജില്ലയിലെ മറ്റ് ഭാഗങ്ങളിലും എത്തിക്കുന്നതാണ് ഇവരുടെ രീതി. വെഞ്ഞാറമൂട്ടിൽ എത്തിക്കുന്ന കഞ്ചാവ് കിഷോർ വീട്ടിൽ സൂക്ഷിക്കുകയും മനുവിന്റെ നിർദ്ദേശപ്രകാരമുള്ള ആളുകൾക്ക് കൈമാറുകയും ആണ് ചെയ്യുന്നത്. വിശാഖപട്ടണത്തിൽ നിന്നും ആഡംബര കാറുകളിൽ കഞ്ചാവ് എത്തിക്കുമ്പോൾ വേണ്ട സുരക്ഷിതത്വം ഒരുക്കുന്നതിനും വഴിയിൽ ഉണ്ടാകുന്ന പരിശോധനകൾ മുൻകൂട്ടി അറിയിക്കുന്നതിനും ബിനുവും വിമോഥും ഉൾപ്പെടെ നിരവധി പേരാണ് ഇവരുടെ സംഘത്തിൽ ഉള്ളത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ പലരും ഒളിവിലുമാണ് 40 ലക്ഷം രൂപയുടെ കഞ്ചാവാണ് വെഞ്ഞാറമൂട്ടിൽ നിന്നും പിടികൂടിയെങ്കിലും ചില്ലറ വില്പനയിൽ കോടി രൂപയ്ക്ക് വരെ വിൽക്കാം എന്നാണ് അറിയുന്നത്. 50 ഗ്രാം കഞ്ചാവിന് 1500 രൂപവരെ ചില്ലറ വിൽപ്പന നടത്തുന്നു എന്നാണ് പറയുന്നത്. പോലീസ് അന്വേഷണത്തിൽ ഇനിയും കൂടുതൽ പ്രതികൾ പിടിയിലാകുമെന്ന് സൂചനയുണ്ട്.
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ 500% നികുതി; ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് ഭീഷണി
വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ്...
0 Comments