വെഞ്ഞാറമൂട്ടിൽ വൻ കഞ്ചാവ് വേട്ട. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് പുറകു വശത്തെ താൻഡ്രാം പൊയ്കയിൽ ഉണ്ണിയുടെ ഉടമസ്ഥയിൽ ഉള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കിഷോർ 35 നെയാണ് 210 കിലോ കഞ്ചാവു മായി ഈ വീട്ടിൽ നിന്നും പിടികൂടിയത്.
എസ്. പി. ദിവ്യ ഗോപിനാദിന് ലഭിച്ച രഹസ്യ വിവരപ്രകാരം കേസ് തിരുവനന്തപുരം ആന്റി നർക്കോട്ടിക് സൽ ഡിവൈഎസ്പി വി. ടി രാസിത് അന്വേഷണം നടത്തുകയും തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബു ,
വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ സൈജു നാഥ്, തുടങ്ങിയ പോലീസ് സംഘം നടത്തിയ റൈഡിൽ വീടിനുള്ളിലെ മുറിയിൽ 33 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കൂടാതെ 67,000 രൂപയും, കഞ്ചാവ് ചില്ലറ വിപണത്തിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകളും, ഇലക്ട്രോണിക് ത്രാസും, കണ്ടെടുത്തു.
കഴിഞ്ഞ കുറെ മാസങ്ങളായി ഈ പ്രദേശം കേന്ദ്രീകരിച്ചു നടക്കുന്നത് വൻ കഞ്ചാവ് മയക്കു മരുന്ന് ബിസിനസ് ആണ് എന്നാണ് നാട്ടുകാർ പറയുന്നത്. രാത്രി കാലങ്ങളിൽ വില കൂടിയ ആഡംബര കാറുകളിൽ ആണ് മയക്കു മരുന്ന് മാഫിയകൾ കഞ്ചാവ് എത്തിക്കുന്നത്. ഇവിടെ നിന്നും സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ചു വിൽപ്പന നടത്തുന്ന ചില്ലറ കച്ചവടക്കാർക്ക് എത്തിക്കുന്നതാണ് മറ്റൊരു രീതി.
സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു എന്ന് നിരവധി വാർത്തകളും പരാതികളും വന്നെങ്കിലും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.
വിദ്യാർത്ഥിനികൾ ഉൾപ്പെടെ കഞ്ചാവ് മയക്കുമരുന്ന് മാഫിയകളുടെ ക്യാരിയർമാരായി പ്രവർത്തിക്കുന്നു എന്നതും നാട്ടുകാരിൽ ഭീതി ഉണർത്തുന്നു. ആറു മാസങ്ങൾക്ക് മുന്നേ ആണ് വെഞ്ഞാറമൂട് കിഴക്കേ റോഡ് മാണിക്കൽ പള്ളിക്ക് സമീപം നാല് ചാക്ക് കഞ്ചാവ് പിടികൂടിയത്.
0 Comments