വിസ തട്ടിപ്പ് പത്തനംതിട്ടയിൽ അഞ്ചോളം യുവതി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി.
പത്തനംതിട്ട കൊടുമൺ പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. അഞ്ചോളം യുവതി യുവാക്കൾക്ക് വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് തട്ടിയത്. അയൂബ് എന്ന വ്യക്തിയാണ് വിദേശരാജ്യങ്ങളിലേക്ക് ജോലി റെഡിയാണ് എന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയത്. തൊഴിൽരഹിതരായ ചെറുപ്പക്കാരെ പലതവണകളായി പറഞ്ഞു പറ്റിച്ച് ലക്ഷങ്ങൾ കൈക്കൽ ആക്കിയതോടെ അയ്യൂബിന്റെ സ്വഭാവവും മാറാൻ തുടങ്ങി. പിന്നെ ജോലിയുമില്ല പണവുമില്ല. ഇയാൾക്കെതിരെ പത്തനംതിട്ട കൊടുമൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെയും അയ്യൂബിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂടുതലും പത്തനംതിട്ട ജില്ലയിലെ കുമ്പഴ വടശ്ശേരിക്കരയും ഉള്ളവരാണ്. പണം നഷ്ടപ്പെട്ട പലരും ആത്മഹത്യയുടെ മുന്നിലാണ്. അയ്യൂബിനെ പോലെയുള്ളവർ നിരവധിയാണ്. കഴിഞ്ഞദിവസം രാവിലെ മുതൽ വൈകുന്നേരം വരെയാണ് ഒരു അമ്മയും മകനും കൊടുമൺ പോലീസ് സ്റ്റേഷനു മുന്നിൽ ഇരുന്നത്.
ഇത്തരം തട്ടിപ്പുകാർക്കെതിരെ ഉന്നത തല അന്വേഷണം വേണമെന്നും പലതരത്തിൽ പരസ്യങ്ങൾ നൽകി ജനങ്ങൾക്കിടയിൽ വിശ്വാസം ഉണ്ടാക്കി വഞ്ചന നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടി വേണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു….
0 Comments