കടയ്ക്കൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ സ്ഥലംമാറ്റം. കൊല്ലം ചിറവൂർ സ്വദേശി സബ് ഇൻസ്പെക്ടർ ജ്യോതിഷിനെയാണ് സ്ഥലം മാറ്റിയത്.
ഇലക്ഷൻ സമയത്ത് കടക്കൽ സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി വരികയും. തുടർന്ന് ഇലക്ഷൻ കഴിഞ്ഞ് പുതിയ സ്ഥലമാറ്റം ഉണ്ടാകുന്നതുവരെ വെഞ്ഞാറമൂട് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ ആയിരുന്നു കൊല്ലം ചിറവൂർ സ്വദേശി സബ് ഇൻസ്പെക്ടർ ജ്യോതിഷ്. ഏകദേശം ഒന്നര വർഷത്തോളം കടയ്ക്കൽ സബ് ഇൻസ്പെക്ടർ ആയിരുന്നു ജ്യോതിഷ്. നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ കടയ്ക്കലിലെ സിപിഐഎം ലോക്കൽ സെക്രട്ടറിയെ ഹെൽമറ്റ് ധരിക്കാത്തതിന് പെറ്റി അടിപ്പിച്ചതിന്റെ പകയാണ് സ്ഥലം മാറ്റത്തിനുള്ള കാരണമെന്നതാണ്. അതേസമയം വെഞ്ഞാറമൂട് സ്റ്റേഷനിൽ ഇരിക്കുന്ന സമയം സബ് ഇൻസ്പെക്ടർ കൃത്യമായ നീതി നിർവഹണം നടത്താത്തതിന്റെ പേരിലും, പലരോടുമുള്ള സംസാരശൈലിയിലും സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള പോലീസ് വിഭാഗത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലും കോടതി വരെ എത്തി നീതി ലഭിക്കേണ്ട പല കേസുകളും പോലീസ് സ്റ്റേഷനിൽ വച്ച് തന്നെ വാദിയെ പ്രതിയാക്കി പല കേസുകളും ഒത്തുതീർപ്പാക്കിവിടുകയും, ചെയ്തു എന്നുള്ളതുമാണ് സ്റ്റേഷൻ ചുമതലയിൽ നിന്നും മാറ്റി നിർത്താനുള്ള കാരണം എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം നിരവധി എൻ.ഡി.പി. എസ്. കേസുകൾ കൈകാര്യം ചെയ്തിരുന്ന സമർത്ഥനായ ഒരു ഉദ്യോഗസ്ഥനായിരുന്നു മുൻപ് സബ് ഇൻസ്പെക്ടർ ജ്യോതിഷ് എന്നതായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. അതേസമയം വെഞ്ഞാറമൂട് എത്തിയതിനുശേഷം. വെഞ്ഞാറമൂട് സബ് ഇൻസ്പെക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേരാണ് മേലധികാരികൾക്ക് പരാതി നൽകിയത് എന്നും പറയുന്നു. സർക്കിൾ ഇൻസ്പെക്ടർ ലീവിൽ ഉള്ള സമയത്ത് തന്നിഷ്ടപ്രകാരമായിരുന്നു കേസുകൾ കൈകാര്യം ചെയ്തിരുന്നത് എന്നുള്ള ആക്ഷേപം കൂടി ജനങ്ങൾക്കുണ്ട്. രണ്ടു സ്ഥലങ്ങളിലായി ഒരേ ദിവസം വൃദ്ധവയോധികരെ ലഹരിക്കടിമപ്പെട്ട് തല്ലിച്ചതച്ച മക്കൾക്കെതിരെ കേസെടുക്കാത്തതും സംഭവസ്ഥലത്ത് എത്താത്തതും വെഞ്ഞാറമൂട് വേളാവൂർ വൈദ്യൻ കാവ് പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ഒന്ന് രണ്ട് ചെറുപ്പക്കാർ വീടുകൾ കയറിയിറങ്ങി ഭീതി വരുത്തി പോകുന്നു എന്ന് നിരവധി പരാതി നൽകിയിട്ടും ഒന്ന് തിരിഞ്ഞു നോക്കുകയോ അതിനെതിരെ ആക്ഷൻ എടുക്കുകയോ ചെയ്യാത്തതിനും ജില്ലാ പോലീസ് മേധാവിക്കും, ആഭ്യന്തര മന്ത്രിക്കും ജനങ്ങൾ പരാതി നൽകിയിരുന്നു. പിരപ്പൻകോട് പാലവിളയിൽ ബസ് മോഷണം പോയതുമായി ബന്ധപ്പെട്ട് ബസ്സുടമ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബസ് കൊണ്ടുപോയ ആളെ കുറിച്ചുള്ള വിവരങ്ങളും ബസ്സുടമ തന്നെ കണ്ടെത്തി നൽകി. അവിടെയും സബ് ഇൻസ്പെക്ടർ മൗനം പാലിച്ചു.
സോഷ്യൽ മീഡിയ പുകഴ്ത്തി പാടിയ
ലഹരി മാഫിയ തഴച്ചു വളരുന്ന വെഞ്ഞാറമൂട്ടിൽ മാസങ്ങളോളം ഇരുന്ന സബ് ഇൻസ്പെക്ടർ എത്ര കേസുകൾ എടുത്തു എന്നതുകൂടി പരിശോധിക്കേണ്ടതുണ്ട്. എടി പോടി എടാ പോടാ സബ്ഇൻസ്പെക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതുകൊണ്ട് ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടിയും ഉന്നത ഉദ്യോഗസ്ഥർക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്.. അതേസമയം ഡാൻസാർഫ് ടീമിലേക്ക് ഇത്തരത്തിൽ ഉള്ള ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കുന്നതും ശരിയല്ല എന്നതാണ് ഒരു വിഭാഗം ജനങ്ങളുടെ ആക്ഷേപം..
0 Comments