*കഞ്ചാവും രാസ ലഹരിയും വില്പനനടത്തിയിരുന്നയാൾ പിടിയിൽ*
…………….
വട്ടപ്പാറ കന്യാകുളങ്ങര പ്രദേശങ്ങളിൽ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു വിദ്യാർത്ഥികൾക്കും യുവാക്കൾക്കും രസാലഹരിയും കഞ്ചാവും വില്പന നടത്തി വന്നിരുന്ന വട്ടപ്പാറ വേറ്റിനാട് മാതൃ ശ്ശേരി വീട്ടിൽ സുരേന്ദ്രൻ age 54 എന്നയാളെയാണ് വട്ടപ്പാറ ci sreejith, si binimol, സുനിൽകുമാർ, cpo reji ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ സജുകുമാർ, സതികുമാർ, ഉമേഷ്, അനൂപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 100 gram കഞ്ചാവും 5 ml gram MDMA യും പിടിച്ചെടുത്തു.
പ്രതി വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ വിലപ്പന നടത്തി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഏതാനും നാളുകളായി പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു…
തുടർന്ന് പ്രതിയിൽ നിന്നും ലഹരിവസ്തു വാങ്ങിയാളെ
കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് വീടിനു പുറകു വശത്തെ ഷെഡിൽ ലഹരി വസ്തു ഒളിപ്പിച്ചു വച്ചു വിലപ്പാന നടത്തുന്നതായി വിവരം ലഭിച്ചതും പരിശോധന നടത്തി ലഹരി വസ്തുക്കൾ കണ്ടെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തതും.ഒറ്റക്കു താമസിക്കുന്ന പ്രതി മന്ത്രവാദo നടത്താമെന്നു പറഞ്ഞു ആളുകളെ ചതിച്ചു പണം തട്ടിയെടുക്കുന്നതായും നാട്ടുകാർ പറയുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments